കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്‍ മമ്മൂട്ടിയുടെ ചിത്രം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വിഡിയോ പുറത്ത്. കഴുത്തിലും മുഖത്തും ചുളിവുകളുമായി നരയും കഷണ്ടിയുമുള്ള ചിത്രമാണ് മമ്മൂട്ടിയുടേതെന്ന എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെളിപ്പെടുത്തുന്ന വിഡിയോ റോബര്‍ട്ട് കുര്യാക്കോസ് ആണ് പങ്കുവച്ചത്. മമ്മൂട്ടി ഫാന്‍സിന്റെ ഇന്റര്‍നാഷ്‌നല്‍ പ്രസിഡന്റും താരത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിപ്പിക്കുന്നയാളുമാണ് റോബര്‍ട്ട് കുര്യാക്കോസ്.
”ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.”ഫോട്ടോഷോപ്പ് വിഡിയോ പങ്കുവച്ച് റോബര്‍ട്ട് കുറിച്ചു.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ എന്ന സന്ദേശമടങ്ങിയ ദീര്‍ഘമായ കുറിപ്പിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ ഫേക്ക് ഇമേജ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് പിന്നീട് മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടിയുടെ യഥാര്‍ഥ ചിത്രമാണെന്ന പ്രചാരണമായി. ചിത്രത്തിന്റെ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും പങ്കുവച്ച് മമ്മൂട്ടി ആരാധകര്‍ തന്നെ ഫോട്ടോഷോപ്പ് നുണകളെ പൊളിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം ടര്‍ബോ പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈശാഖാണ് സംവിധാനം. മധുര രാജയ്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയെ വച്ച് ചെയ്യുന്ന ചിത്രമാണ് ടര്‍ബോ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം