ഇന്ന് രണ്ട് യുവ സുഹൃത്തുക്കളെ സന്തോഷത്തോടെ പരിചയപ്പെടുത്തട്ടെ. സോഫിയാ ബ്രോമാനും സ്റ്റെല്ല നോർഡൻമാനും. രണ്ടുപേരും സ്വീഡനിൽ നിന്ന് കേരളത്തിലെത്തിയവരാണ്. അവരിവിടെയെത്തിയത് കുടുംബശ്രീയെക്കുറിച്ച് പഠിക്കാനാണ്. സ്റ്റോക്ക് ഹോമിലെ മേരി സെഡർസ്കോൾഡ് കോളേജിലെ വിദ്യാർത്ഥികളായ ഇരുവരും ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് കേരളത്തിലെത്തി കുടുബശ്രീയെക്കുറിച്ച് പഠിക്കുന്നത്. അതിദാരിദ്ര്യ നിർമ്മാർജന പരിപാടിയുടെ ഭാഗമായി കുടുംബശ്രീ നടപ്പാക്കുന്ന ‘ഉജ്ജീവനം’ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഇവരെ പരിചയപ്പെട്ടത്.
സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീ സമ്മാനിച്ച അതുല്യ മാതൃകകൾ ലോകം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുകയാണ്. ഇവിടെ ഈ കൊച്ചുകേരളത്തിലെ ഓരോ അയൽക്കൂട്ടവും വികസിത രാജ്യങ്ങളിലെ ഗവേഷകർക്ക് പോലും അദ്ഭുതകരമായ അനുഭവമാണ് സമ്മാനിക്കുന്നത്. കൂടുതൽ യുവജനങ്ങളെ കുടുംബശ്രീയുടെ ഭാഗമാക്കാനും സംരംഭകരാക്കി മാറ്റാനുമുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. കൂടുംബശ്രീയെന്ന കേരളത്തിന്റെ അഭിമാനത്തെ നമുക്ക് കൂടുതൽ മികവിലേക്ക് നയിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം