വാഷിങ്ടൺ: യു.എസിൽ തോക്ക്ധാരി നടത്തിയ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലൂസ്റ്റണിലെ മെയിനിൽ ബുധനാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം ഇടങ്ങളിൽ വെടിവെപ്പുണ്ടായ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ബാറിലും റസ്റ്ററന്റിലും ബൗളിങ് ഏരിയയിലുമാണ് വെടിവെപ്പുണ്ടായത്.
വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടു. വെടിവെപ്പുണ്ടായ വിവരം പ്രദേശത്തെ ഗവർണറും സ്ഥിരീകരിച്ചു. ലുസ്റ്റണിൽ വെടിവെപ്പുണ്ടായെന്നും നിയമപാലകരുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നുമായിരുന്നു ഗവർണർ ജാനറ്റ് മിൽസിന്റെ നിർദേശം.
ആളുകൾ വാതിലടച്ച് വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന നിർദേശവും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അതേസമയം, വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും ഇയാൾ വന്ന വാഹനത്തിന്റെ ചിത്രവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം