ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണറുടെ വസതിയായ രാജ് ഭവന് നേരെ പെട്രോള്‍ ബോംബെറിഞ്ഞതിന് പിന്നില്‍ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. സംസ്ഥാനത്തെ സുപ്രധാന രാഷ്‌ട്രീയ സംഭവവികാസങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് ഇങ്ങിനെ ഒരു ആക്രമണം നടത്തിയതെന്ന് അണ്ണാമലൈ പറഞ്ഞു.
“രാജ് ഭവന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത് തമിഴ്നാട്ടിലെ ഇന്നത്തെ ക്രമസമാധാന നിലയാണ് കാണിക്കുന്നത്. നിസ്സാര വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് സ്റ്റാലിന്‍ സര‍്ക്കാര്‍ ശ്രമിക്കുന്നത്. അന്നേരെ അക്രമികള്‍ തെരുവുകള്‍ കയ്യടക്കുകയാണ്.” – അണ്ണാമലൈ എക്സില്‍ കുറിച്ചു.
രാജ്ഭവന്‍ ആക്രമണത്തിന് ഉത്തരവാദിയായ വ്യക്തി തന്നെയാണ് 2022 ഫെബ്രുവരിയില്‍ ബിജെപിയുടെ ചെന്നൈ ആസ്ഥാനത്ത് ആക്രമണം നടത്തിയത്. ഇത്തരം ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുമ്ബോഴാണ് ഇതിന് പിന്നില്‍ ഡിഎംകെ സര്‍ക്കാരാണെന്ന് ചിന്തിക്കേണ്ടി വരുന്നത്. – അണ്ണാമലൈ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















