അങ്കമാലി : സ്‌കൂൾ ബസ് തട്ടി ഗുരുതരമായി പരുക്കേറ്റ നാല് വയസ്സുകാരിയിൽ അടിയന്തര ശസ്ത്രക്രിയ വിജയകരം. അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്സ് ആശുപത്രിലെ മെഡിക്കൽ സംഘത്തിന്റെ സമയോജിതമായ ഇടപെടലിലൂടെയാണ് കുന്നംകുളം സ്വദേശിനിയായ റിസ്‌വ ഫാത്തിമയെ രക്ഷിക്കാനായത്. പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു അടിയന്തര ശസ്ത്രക്രിയ.
വീടിനു മുന്നിൽ വച്ചുണ്ടായ അപകടത്തിൽ, കുട്ടിയുടെ വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിന് സാരമായി ക്ഷതമേൽക്കുകയും ഇടുപ്പെല്ല് തകർന്ന് യോനീനാളത്തിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവവും ഉണ്ടാവുകയുമായിരുന്നു. ഇതോടൊപ്പം നെഞ്ചിൽ രക്തം കട്ടപിടിക്കുകയും കരളിനും പ്ലീഹയ്ക്കും സാരമല്ലാത്ത പരുക്കും സംഭവിച്ചു. ഉടൻതന്നെ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അസഹനീയമായ വേദനയാൽ എഴുന്നേൽക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് റിസ്‌വ അത്യാഹിത വിഭാഗത്തിലെത്തുന്നത്. ഗുരുതരാവസ്ഥ കണക്കിലെടുത്ത് പീഡിയാട്രിക് സർജറി സീനിയർ കൺസൽട്ടൻറ് ഡോ. ജൂഡ് ജോസഫിന്റെ നേതൃത്വത്തിൽ കുട്ടിയെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
ശസ്ത്രക്രിയയിലൂടെ യോനീരക്തസ്രാവം നിയന്ത്രിക്കുകയും കൃത്യമായ പരിചരണത്തിലൂടെ വാരിയെല്ലിനും ഇടുപ്പെല്ലിനുമേറ്റ ഒടിവുകൾ ഭേദമാക്കുകയുമായിരുന്നു. തുടർന്ന് ഒരാഴ്ച്ച നീണ്ട ഐസിയുവിലെ വിദഗ്ദ്ധ പരിചരണത്തിന് ശേഷം കുട്ടിയെ വാർഡിലേക്ക് മാറ്റുകയും പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത കുട്ടി ഏതാനം ആഴ്ചകൾക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു.
റിസ്‌വ ഫാത്തിമയുടെ കേസ് വളരെ സങ്കീർണമായിരുന്നുവെന്നും വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമായിരുന്നുവെന്നും ഡോ. ജൂഡ് ജോസഫ് പറഞ്ഞു. ശ്വാസകോശം, പ്ലീഹ, കരൾ എന്നിവയിലെ പരിക്കുകൾ ശസ്ത്രക്രിയയിലൂടെയും കൃത്യമായ പരിചരണത്തിലൂടെയും ഭേദമാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. ന്യൂമോണിയ വരാതെ ഇരിക്കാനുള്ള എല്ലാവിധ മുൻകരുതലും വൈദ്യസംഘം എടുത്തിട്ടുണ്ടായിരുന്നു.” അദ്ദേഹം വ്യക്തമാക്കി. ശിശുരോഗ പരിചരണത്തിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട് ഡോ. ജൂഡ് ജോസഫിന്. പീഡിയാട്രിക്, ഹൈപ്പോസ്പാഡിയാസ്, നിയോനെറ്റൽ, പീഡിയാട്രിക് യൂറോളജി ശസ്ത്രക്രിയകളിലും അദ്ദേഹത്തിന് പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്.
അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളുടെയും സമർപ്പണത്തെ അടയാളപ്പെടുത്തുന്നതാണ് റിസ്‌വ ഫാത്തിമയുടെ സാധാരണ ജീവിതത്തിലേക്കുള്ള മടക്കമെന്ന് ആശുപത്രി സിഇഒ സുദർശൻ ബി പറഞ്ഞു. പ്രസവചികിത്സ, ഗൈനക്കോളജി, മിനിമലി ഇൻവേസിവ് ഗൈനക്, റോബോട്ടിക് ശസ്ത്രക്രിയകൾ, ഫീറ്റൽ മെഡിസിൻ, നിയോനെറ്റോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, പി.ഐ.സി.യു, പീഡിയാട്രിക് ന്യൂറോളജി എന്നിവയുൾപ്പടെ ഏഴ് വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ആശുപത്രിയിലെ വിമൻ & ചൈൽഡ് ഹെൽത്ത് സെന്റർ ഓഫ് എക്സലൻസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=AA21AIRwHYs
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം