ലാഹോർ: അൽ-അസീസിയ അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആശ്വാസം. നാല് വർഷത്തിന് ശേഷം ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ നവാസ് ഷെരീഫിന്റെ ശിക്ഷ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സർക്കാർ റദ്ദാക്കി.
രണ്ട് കോടതികൾ മൂന്ന് അഴിമതി കേസുകളിൽ അദ്ദേഹത്തിന് ജാമ്യം നൽകുകയും ചെയ്തിട്ടുണ്ട്. 2018 ഡിസംബറിൽ അൽ-അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസിൽ ഷരീഫിനെ ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. അവെൻഫീൽഡ്, അൽ-അസീസിയ അഴിമതി കേസുകളിൽ ഇസ്‌ലാമാബാദ് ഹൈക്കോടതി ഷെരീഫിന്റെ ജാമ്യം വ്യാഴാഴ്ച വരെ നീട്ടിയിട്ടുണ്ട്. കേസിൽ വാദം കേൾക്കുന്നത് നവംബർ 20ലേക്ക് മാറ്റി.
പാലക്കാട് ഫർണിച്ചർ ഷോപ്പിൽ വൻ തീപിടിത്തം: ഒന്നാംനില പൂർണമായും കത്തിനശിച്ചു
ഷെരീഫ്, മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എന്നിവർ തോഷഖാനയിൽ നിന്ന് അനധികൃതമായി ആഡംബര വാഹനങ്ങളും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് കേസ്. അതിനിടെ, പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം