ലിയോ കുതിപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന ചിത്രമായ ലിയോയിലെ പ്രതീക്ഷകള്‍ വെറുതെയായില്ല എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ലിയോ കേരള കളക്ഷനില്‍ ഒരു റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കമല്‍ഹാസന്റെ വിക്രത്തിന്റെ കേരള ലൈഫ്‌ടൈം കളക്ഷന്‍ ആണ് ലിയോ ഇന്ന് മറികടന്നിരിക്കുന്നത്. ലിയോയുടെ നേട്ടം വെറും ആറ് ദിവസത്തില്‍ ആണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു കേരളത്തിലെ സ്വീകാര്യത തെളിയിക്കുന്നത് പല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തപ്പെടുമെന്നാണ്. റിലീസിന് കേരളത്തില്‍ ഒരു സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ് ഇപ്പോള്‍ ലിയോയുടെ പേരിലാണ്.
വേഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡ് ഇന്നലെ ലിയോയുടെ പേരിലായിരുന്നു. തമിഴ്‌നാട്ടില്‍ വിജയ്‌യുടെ നാലാം നൂറ് കോടി ക്ലബായിരിക്കുകയാണ് ലിയോ. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം നേരത്തെ ലിയോ മറികടന്നിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി രൂപ എന്ന നേട്ടത്തില്‍ വിജയ്‌യുടെ ലിയോയ്ക്ക് മുമ്പ് 16 ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ 19നായിരുന്നു ലിയോയുടെ റിലീസ്.
തൃഷ നായികയായ ചിത്രത്തില്‍ അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം