പട്ന: ദുർഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോപാൽഗഞ്ച് ജില്ലയിലെ രാജാദൾ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം.
ഈ വാർത്ത കൂടി വായിക്കു
സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നു; വി ഡി സതീശന്‍
പ്രസാദം വാങ്ങാൻ വരിനിൽക്കുമ്പോൾ കുട്ടി നിലത്തേക്ക് വീഴുകയായിരുന്നു. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽനിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു സ്ത്രീകളും തിരക്കിൽപെട്ട് ഞെരിഞ്ഞമർന്നു. ശ്വാസം മുട്ടിയ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
പരിക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് 13 സ്ത്രീകൾക്കും ഒരു കുട്ടിക്കും പരിക്കേറ്റു. ഇവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണാതീതമായ ആൾക്കൂട്ടമാണ് അപകടത്തിന് കാരണം. വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അധികൃതർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം