കൊച്ചി : കൊച്ചിയിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കും.
രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ ‘ലെ ഹയാത്ത്’ ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണവും തുടങ്ങി.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം