പ്രഭാസിന്റെ 44-ാം ജന്മദിനം ആഘോഷമാക്കി താരത്തിന്റെ ആരാധകര്‍. ജന്മദിനത്തലേന്ന് തന്നെ ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. പ്രഭാസിന്റെ പടുകൂറ്റന്‍ ചിത്രത്തിന് മുന്നില്‍ പാട്ടും ഡാന്‍സുമായി ഇവര്‍ ആഘോഷമാരംഭിച്ചു. ഒരു ദിവസം മുന്നേ തന്നെ ജപ്പാനിലെ ആരാധകരുടെ ആഘോഷവും നടന്നിരുന്നു.
നടന്‍ പൃഥ്വിരാജും പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിട്ടുണ്ട്. സലാറില്‍ വര്‍ദ്ധരാജ മന്നാര്‍ എന്ന സുപ്രധാന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നുണ്ട്. ‘യുദ്ധത്തിന് നിങ്ങള്‍ നിങ്ങളുടെ സൈന്യത്തെ കൊണ്ടുവന്നു, ഞാന്‍ അവനെ കൊണ്ടുവന്നു’ എന്ന വര്‍ദ്ധരാജ മന്നാരുടെ വാക്കുകളും പിറന്നാള്‍ ആശംസകള്‍ക്കൊപ്പം പൃഥ്വിരാജ് പങ്കുവെച്ചു. ഡിസംബര്‍ 22-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കല്‍ക്കി, സലാര്‍ എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇനി പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
പ്രഭാസ് നായകനായെത്തുന്ന സലാര്‍ ടീം പ്രത്യേക സമ്മാനമാണ് അദ്ദേഹത്തിനായി ഒരുക്കിയത്. എക്‌സില്‍ പ്രഭാസിന്റെ പ്രത്യേക ഇമോജിയാണ് സലാര്‍ പുറത്തുവിട്ടത്. ബാഹുബലി സിനിമയോടെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം പ്രഭാസ് കരസ്ഥമാക്കിയിരുന്നു. ബാഹുബലി, സാഹോ, ആദിപുരുഷ് എന്നീ സിനിമകളിലൂടെ ബോക്സോഫീസില്‍ ആദ്യദിനം നൂറുകോടി കളക്ഷനെന്ന അപൂര്‍വ്വ നേട്ടവും പ്രഭാസ് സ്വന്തമാക്കി.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം