മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ രാകേഷ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ‘916 കുഞ്ഞൂട്ടന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ടിനി ടോമും സുപ്രധാന വേഷത്തിലെത്തുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദാസ്, മജീദ്, വടിവുടയാന്‍, വിന്‍സെന്റ് ശെല്‍വ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ച മലയാളിയായ ആര്യന്‍ വിജയ് ആണ് ‘916 കുഞ്ഞൂട്ടന്‍’ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സജീവ് ചന്ദിരൂര്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : പാസ്‌ക്കല്‍ ഏട്ടന്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂര്‍, ഗാനങ്ങള്‍ : അജീഷ് ദാസ്, കൊറിയോഗ്രാഫര്‍: പോപ്പി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി മാത്യൂസ്, അസ്സോസിയേറ്റ് ഡയറക്ടര്‍: സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : ഷിന്റോ ഇരിങ്ങാലക്കുട, കലാ സംവിധാനം: പുത്തന്‍ചിറ രാധാകൃഷ്ണന്‍, സ്റ്റില്‍സ് : ഗിരി ശങ്കര്‍, ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍. ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ ആരംഭിക്കും. പി.ആര്‍.ഒ -പ്രതീഷ് ശേഖര്‍.
കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നല്‍കികൊണ്ട് ആര്യന്‍ വിജയ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി ആണ്. ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്‌സ് പ്രഭുവും നിര്‍വഹിക്കുന്നു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം