കഴിഞ്ഞ ആഴ്ച ബൈഡന്‍ നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ യുദ്ധത്തിന്റെ നിയമങ്ങള്‍ പാലിക്കണമെന്നും സാധാരണ മനുഷ്യരെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞതെന്ന് ബൈഡന്‍ എക്സില്‍ കുറിച്ചു. യുദ്ധത്തെ പ്രതിരോധിക്കാന്‍ തയാറെടുക്കുകയാണെന്ന് യുഎസ്. ഇസ്രയേലിന് ഹമാസിനെ പ്രതിരോധിക്കാനുള്ള എല്ലാവിധ അവകാശങ്ങളുമുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ അവരുടെ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം യുഎസിനുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.
ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം 400 പേരാണ് കൊല്ലപ്പെട്ടത്. ‘നിഷ്‌കളങ്കരായ, സ്വസ്ഥമായി ജീവിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന പലസ്തീനികളുടെ മാനവികത നമുക്ക് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല, അതിനാലാണ് ഞാന്‍ പലസ്തീനിലേക്കുള്ള അമേരിക്കയുടെ ആദ്യത്തെ സഹായം എന്ന രീതിയില്‍ അവശ്യസാധനങ്ങള്‍ അയച്ചത്’ അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അത് കഴിഞ്ഞ് ‘ദ്വിരാഷ്ട്രം എന്ന പരിഹാരം നമുക്ക് വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതികരണങ്ങളുമായി രംഗത്തെത്തി. ഹമാസ്-ഇസ്രയേല്‍ യുദ്ധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് കാണാന്‍ യു എസിന് താല്പര്യമില്ല എന്നായിരുന്നു ആന്റണി ബ്ലിങ്കനും ഡിഫെന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അഭിപ്രായപ്പെട്ടത്.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ ഹമാസ് ഒക്ടോബര്‍ 7 നു നടത്തിയ ആക്രമണത്തിന്റെ ഭാഗമായി തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരില്‍ കൂടുതല്‍ പേരെ അടുത്ത ദിവസങ്ങളിലായി സ്വാതന്ത്രരാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലിങ്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റില്‍ ഏതെങ്കിലും തരത്തില്‍ ആക്രമണം വ്യാപിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ സജ്ജരായി നില്ക്കാന്‍ സേനയോട് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞതായ വിവരങ്ങളാണ് പുറത്തുവരുന്നത്. യു എസ് പട്ടാളത്തിന് നേരെയും പ്രദേശത്ത് അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, അതിനെതിരെ പ്രതികരിക്കാനുള്ള ശേഷിയുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിരോധ സെക്രട്ടറി ഓസ്റ്റിന്‍ പറയുന്നു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം