തിരുവനന്തപുരം: വധശ്രമക്കേസിൽ സോഷ്യൽ മീഡിയ താരം ‘മീശ വിനീത്’ എന്ന വിനീത് അറസ്റ്റിൽ. യുവാവിനെ ആക്രമിച്ച കേസിൽ തിരുവനന്തപുരം പള്ളിക്കൽ പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിലാണ് അറസ്റ്റ്.
ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മീശവിനീത് ഉൾപ്പെട്ട 4 അംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരിൽ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ തല അടിച്ചു പൊട്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. വിനീത് കേസിലെ മൂന്നാം പ്രതിയാണ്. മറ്റു പ്രതികളെ പിടികൂടിയിട്ടില്ല.
ഇതിന് മുൻപ് ബലാത്സംഗക്കേസിൽ വിനീത് അറസ്റ്റിലായിരുന്നു. കാര്‍ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയിൽ ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിനീതിന്‍റെ പേരില്‍ മോഷണക്കേസില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും കേസുകളുണ്ട്.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















