മാര്‍ക്ക് ആന്റണി എന്ന തന്റെ സിനിമയുടെ ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ഷിപ്പിന് വേണ്ടി കൈക്കൂലി നല്‍കിയെന്ന തമിഴ് നടനും തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സിലിന്റെ പ്രസിഡന്റുമായ വിശാലിന്റെ വെളിപ്പെടുത്തല്‍ ചലച്ചിത്രരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കേണ്ടി വന്നതായി തെളിവുകള്‍ സഹിതമാണ് നടന്‍ വെളിപ്പെടുത്തിയത്. വിശാലിന്റെ പരാതിയില്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ തമിഴ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ഷിപ്പ് പ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് ഹിന്ദി പതിപ്പ് ആവശ്യമായ തമിഴ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കുന്നത് മുംബൈയില്‍ നിന്നാണ്. എന്നാല്‍ ഇനി മുതല്‍ തമിഴ് സിനിമകളുടെ ഹിന്ദി സെന്‍സര്‍ഷിപ്പ് തമിഴ്നാട്ടില്‍ തന്നെ നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം