മഹാഭാരതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ‘പര്‍വ’ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രം വമ്പന്‍ ബജറ്റിലാകും ഒരുങ്ങുക. മൂന്ന് ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ ചിത്രം എസ്. എല്‍ ഭൈരപ്പയുടെ കന്നഡ നോവലായ ‘പര്‍വ’ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. നിര്‍മാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകന്‍ പ്രകാശ് ബെല്‍വാടി, എഴുത്തുകാരന്‍ എസ്. എല്‍ ഭൈരപ്പ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിലെ താരനിരയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി ഒരുക്കിയ ‘ദി വാക്സിന്‍ വാര്‍’ ആയിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ ഒടുവിലത്തെ ചിത്രം. ബോക്‌സോഫീസില്‍ തിളങ്ങാന്‍ ചിത്രത്തിനായില്ല. പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.
അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സും അഭിഷേക് അഗര്‍വാളും ചേര്‍ന്ന് അഗര്‍വാള്‍ ആര്‍ട്ടിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ‘ദി കശ്മിര്‍ ഫയല്‍സി’ന് ശേഷം അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി വാക്സിന്‍ വാര്‍’. നിരൂപക ശ്രദ്ധ നേടിയ ‘ദി കശ്മിര്‍ ഫയല്‍സി’ല്‍ അനുപം ഖേര്‍ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം