ഗാസ സിറ്റി∙ ഗാസയിൽ ബന്ദികളാക്കിയ രണ്ട് യുഎസ് വനിതകളെ മോചിപ്പിച്ച് ഹമാസ്. യുഎസ് പൗരന്മാരായ ജൂഡിത് റാനൻ( 59), മകൾ നേറ്റില റാനൻ(18) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രയേലിൽ ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ പിടിച്ചുകൊണ്ടു പോയ ഇരുന്നോറോളം പേരിൽ ഉൾപ്പെട്ടവരാണ് ഇവർ.
ഇരുവരും വെള്ളിയാഴ്ച രാത്രിയോടെ ഇസ്രയേലിൽ തിരിച്ചെത്തിയതായി ഇസ്രയേൽ സർക്കാർ അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ‘മാനുഷിക പരിഗണന’വച്ചാണ് മോചന തീരുമാനമെന്ന് ഹമാസ് സൂചിപ്പിച്ചു.
ഇരുവരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. യുഎസ് വനിതകളുടെ മോചനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ സന്തോഷം രേഖപ്പെടുത്തി. സ്വതന്ത്രരായതിനു പിന്നാലെ ബൈഡൻ അമ്മയോടും മകളോടും ഫോണിൽ സംസാരിച്ചു. കുടുതൽ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറും ഈജിപ്തുമായി ചർച്ച നടന്നു കൊണ്ടിരിക്കുകയാണെന്ന് ഹമാസ് അറിയിച്ചു.
ഗാസയിലെ റെഡ് ക്രോസ് സംഘത്തിന് ഹമാസ് കൈമാറിയ ജൂഡിത്തിനെയും നേറ്റിലയേയും പിന്നീട് ഇസ്രയേലിന്റെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇവിടെ ഇവർ കുടുംബാംഗങ്ങൾക്കൊപ്പം ചേർന്നതായാണ് വിവരം.
ഒക്ടോബർ ഏഴിന് ഗാസ അതിർത്തിയിൽനിന്നാണ് അമ്മയേയും മകളേയും ഹമാസ് തട്ടിക്കൊണ്ടുപോയത്. ഇരുവരും ഇസ്രയേലിൽ അവധിയാഘോഷത്തിലായിരുന്നു. ബൈഡന്റെ ഇസ്രയേൽ സന്ദർശനം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് അമേരിക്കൻ വനിതകളുടെ മോചനം.
മകളുമായി ഫോണില്‍ സംസാരിച്ചെന്നും അവള്‍ ഏറെ സന്തോഷവതിയാണെന്നും നേറ്റിലയുടെ പിതാവ് യുറി നാനന്‍ യുഎസിലെ ഇല്ലിനോയിസില്‍ പറഞ്ഞു. തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടയച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇപ്പോഴും ബന്ദികളായി കഴിയുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എല്ലാവരുടെയും മോചനത്തിനായുള്ള ശ്രമം തുടരുമെന്നും നേറ്റിലയുടെ അമ്മാവന്‍ അറിയിച്ചു.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം