തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തു നിര്‍ണായക വഴിത്തിരിവാകുന്ന പരീക്ഷണ വിക്ഷേപണം ഇന്ന്. മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ വാഹന പരീക്ഷണത്തിനു രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ തുടക്കമാവും.
ഗഗന്‍യാന്‍ വാഹനത്തിന്റെ ക്രൂ മൊഡ്യൂളിന്‍റെയും ക്രൂ എസ്കേപ് സിസ്റ്റത്തിന്റെയും പ്രവര്‍ത്തന ക്ഷമത പരീക്ഷിക്കുന്ന ടെസ്റ്റ് വെഹിക്കിള്‍ ഡെമൊണ്‍സ്ട്രേഷന്‍ ഒന്ന് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പിന്നാലെ ഭ്രമണപഥത്തിലേക്ക് പേടകമയച്ചുള്ള നിര്‍ണായ പരീക്ഷണങ്ങളുണ്ടാകും.
തുമ്പയിലെ സെന്റ്മേരീസ് പള്ളിമുറ്റത്തു നിന്ന് നൈക്ക് അപ്പാഷെയെന്ന സൗണ്ടിങ് റോക്കറ്റ് അയച്ചു തുടങ്ങിയ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗം അറുപതാണ്ട് തികയാന്‍ കൃത്യം ഒരുമാസം മാത്രം ബാക്കിനില്‍ക്കെ മനുഷ്യര്‍ക്കായുള്ള വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണത്തിന് ഇറങ്ങുന്നത് തികച്ചും യാദൃശ്്ചികമല്ല.
പ്രതിസന്ധികളുടെ ഏഴാകാശങ്ങള്‍ ഒന്നിച്ചെത്തിയിട്ടും തളര്‍ത്താന്‍ പറ്റാത്ത ഒരുപറ്റം ശാസ്ത്രജ്ഞരുടെ പോരാട്ടത്തിന്റെ കൂടി ആകെ തുകയാണു ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ തയാറായി നില്‍ക്കുന്ന ഗഗന്‍യാന്‍ പരീക്ഷണ വാഹനം.
പ്രത്യേകം വികസിപ്പിച്ചെടുത്ത ദ്രവഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞന്‍ റോക്കറ്റ് ഉപയോഗിച്ചാണു ഗഗന്‍യാന്റെ ക്രൂ മൊഡ്യൂളും ക്രൂ എസ്കേപ് സിറ്റവും അടങ്ങിയ പേടകത്തിന്റെ വിക്ഷേപണം. ഒരുമിനിറ്റും ഒരുസെക്കന്‍ഡും പിന്നിടുമ്പോള്‍ പേടകം ഭൂനിരപ്പില്‍ നിന്ന് 11.09 കിലോമീറ്റര്‍ ഉയരത്തിലെത്തും. ഇതോടെ റോക്കറ്റില്‍ നിന്നു ക്രൂ എസ്കേപ് സിസ്റ്റം വേര്‍പ്പെടും. പിന്നെയും അമ്പത്തിരണ്ടു സെക്കന്‍ഡ് പിന്നിടുമ്പോള്‍ റോക്കറ്റും ക്രൂമൊഡ്യൂളും 16.09 കിലോമീറ്റര്‍ ഉയരത്തിലേക്ക് പ്രവേശിക്കും.
ഒരുമിനിറ്റും ഒരുസെക്കന്‍ഡും പിന്നിടുമ്പോള്‍ പേടകം ഭൂനിരപ്പില്‍ നിന്ന് 11.09 കിലോമീറ്റര്‍ ഉയരത്തിലെത്തും. ഇതോടെ റോക്കറ്റില്‍ നിന്നു ക്രൂ എസ്കേപ് സിസ്റ്റം വേര്‍പ്പെടും. പിന്നെയും അമ്പത്തിരണ്ടു സെക്കന്‍ഡ് പിന്നിടുമ്പോള്‍ റോക്കറ്റും ക്രൂമൊഡ്യൂളും 16.09 കിലോമീറ്റര്‍ ഉയരത്തിലേക്ക് പ്രവേശിക്കും.
വേഗത ഇതോടെ കുറയും . ഭൂനിരപ്പില്‍ നിന്ന്2.37 കിലോമീറ്റര്‍ മാത്രം അകലെ നില്‍ക്കുമ്പോള്‍ പ്രധാനപ്പെട്ട മൂന്നു പാരാച്യൂട്ടുകള്‍ കൂടി വിടരും. വേഗത ഇതോടെ നിയന്ത്രണവിധേയമാകും. ശ്രീഹരിക്കോട്ടയില്‍ നിന്നു 14 കിലോമീറ്റര്‍ അകലയായി ബംഗാള്‍ ഉള്‍ക്കടലിന്റെ ആഴങ്ങളില്‍ ക്രൂമൊഡ്യൂളും തീരത്തുനിന്ന് ആറുകിലോമീറ്ററ്‍ മാറി റോക്കറ്റിന്റെ ഭാഗങ്ങളും പതിക്കുന്നതോടെ പരീക്ഷണം പൂര്‍ത്തിയാകും.
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം