ഒറിജിനല്‍ എത്തിക്കല്‍ ബ്യൂട്ടി (യഥാർത്ഥ നൈതിക സൌന്ദര്യ) ബ്രാന്‍ഡായ ദി ബോഡി ഷോപ്പ് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തങ്ങളുടെ ഉത്സവ കാല പ്രചാരണമായ ‘മാറ്റത്തിന് തിരികൊളുത്തൂ’ അവതരിപ്പിച്ച് കൊണ്ട് സ്റ്റോറുകളിലും ഓണ്‍ലൈനിലും മാറ്റങ്ങള്‍ക്ക് തിരികൊളുത്തുന്ന തങ്ങളുടെ സമ്മാനങ്ങളുടെ ശേഖരം പുറത്തിറക്കുന്നു.
ശരീര പരിപാലനത്തിനുള്ള വിഗാന് ബ്യൂട്ടി ട്രീറ്റുകളില്‍ തുടങ്ങി ദി ബോഡി ഷോപ്പ് ഈ ദീപാവലിക്ക് ഏവരേയും സന്തോഷിപ്പിക്കുന്ന സമ്മാനങ്ങളുടെ നിര തന്നെ ഒരുക്കിയിരിക്കുന്നു. ഓരോരുത്തര്‍ക്കും ഇണങ്ങുന്ന ബജറ്റില്‍. ഈ സമ്മാനങ്ങള്‍ അത് ലഭിക്കുന്നവര്‍ക്ക് വെറും സന്തോഷം മാത്രമല്ല കൊണ്ടു വരുന്നത്. ആ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുവാന്‍ സഹായിക്കുന്നവരുടെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ടു വരുവാന്‍ അത് സഹായിക്കുന്നു. ബ്രാന്‍ഡിന്റെ അനുപമമായ കമ്മ്യൂണിറ്റി ഫെയര്‍ ട്രേഡ്1(സാമൂഹിക നീതിയുക്ത വ്യാപാരം) എന്ന പരിപാടിയാണ് ഇതിന് കാരണമാകുന്നത്.
സുപ്രസിദ്ധ അഭിനേതാവായ ഷെഫാലി ഷാ (2023-ലെ എമ്മി പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച അഭിനേതാവ്) അവതരിപ്പിക്കുന്ന ഒരു പ്രചോദനമേകുന്ന ചിത്രത്തിലൂടെ ‘മാറ്റത്തിന് തിരികൊളുത്തൂ’ എന്ന പ്രചാരണം പൊലിപ്പിക്കുന്നു. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ധാർമ്മിക സമ്മാനങ്ങള്‍ ബോഡി ഷോപ്പിന്റെ സ്റ്റോറില്‍ ഷെഫാലി തിരയുന്നതാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ടെഡ്ഡി എക്സ്പോര്‍ട്സിലെ2 നിപുണരായ സ്ത്രീകളേയും ഈ ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ദി ബോഡി ഷോപ്പിന്റെ ഏറെക്കാലമായുള്ള കമ്മ്യൂണിറ്റി ഫെയര്‍ ട്രേഡ് പങ്കാളിയാണ് ടെഡ്ഡി എക്സ്പോര്‍ട്സ്. നിപുണരായ ഈ കരകൗശല വിദഗ്ധര്‍ റീസൈക്കിള്‍ ചെയ്ത പരുത്തി കൊണ്ടുള്ള സമ്മാന ബാഗുകള്‍ക്ക് രൂപം നല്കുന്നു. ഈ ഉത്സവ സീസണിലേക്ക് വേണ്ടി ബോഡി ഷോപ്പ് ഇന്ത്യ പ്രത്യേകം ഇവരെ ഇതിനു വേണ്ടി നിയോഗിക്കുകയാണ് ചെയ്തത്. അവരുടേതായ രീതിയില്‍ ടെഡ്ഡി എക്സ്പോര്‍ട്സിലെ ഈ സ്ത്രീകള്‍ ഷെഫാലി ഷായോടൊപ്പം ചേര്‍ന്ന് മാറ്റത്തിനു തിരികൊളുത്തുവാനും സന്തോഷം പടര്‍ത്തുവാനും സഹായിക്കുന്നു. ലോകത്ത് നല്ല മാറ്റങ്ങള്‍ കൊണ്ടു വരിക എന്ന ദി ബോഡി ഷോപ്പിന്റെ കാതലായ മൂല്യവുമായി തീര്‍ത്തും യോജിച്ചു പോകുന്ന ഒന്നാണ് ഇത്.
ദി ബോഡി ഷോപ്പിന്റെ ഏഷ്യാ സൗത്ത് മാര്‍ക്കറ്റിങ്ങ് ഇ-കൊമേഴ്സ് ആന്റ് പ്രോഡക്റ്റ് വൈസ് പ്രസിഡന്റായ ഹര്‍മീദ് സിങ്ങ് പറഞ്ഞു, “ദി ബോഡി ഷോപ്പില്‍ നിന്നുള്ള ഓരോ സമ്മാനങ്ങളും ഞങ്ങളുടെ കമ്മ്യൂണിറ്റി ഫെയര്‍ ട്രേഡ് പങ്കാളികളുടെ ഉല്‍പ്പന്നങ്ങളിലൂടെ അല്ലെങ്കില്‍ പാക്കേജിങ്ങിലൂടെ സമ്പുഷ്ടമാക്കിയതാണ്. അതിനാല്‍ വാങ്ങുന്ന ഓരോ ഉല്‍പ്പന്നങ്ങളിലൂടേയും ഉപഭോക്താക്കള്‍ ഒരു സമ്മാനം നേടുക മാത്രമല്ല ചെയ്യുന്നത് മറിച്ച്, ലോകത്താകമാനമുള്ള സമൂഹങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഇന്ത്യയില്‍. ടെഡ്ഡി എക്സ്പോര്‍ട്സിലെ കരകൗശല വിദഗ്ധര്‍ അവരുടെ വിദഗ്ധ കരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഈ പൗച്ചുകള്‍ക്ക് നന്ദി പറയാം. ഈ ഉത്സവ കാലത്ത് നിരവധി പേരുടെ ജീവിതങ്ങളില്‍ നല്ല മാറ്റത്തിന് തിരികൊളുത്തുവാന്‍ സഹായിക്കുന്നതിനുള്ള കരുത്ത് അവര്‍ക്കുണ്ട്.”
595 രൂപ വിലയുള്ള ട്രീറ്റ്സ് ഷിയ ഡുവോ, 1545 രൂപ വിലയുള്ള ബ്യൂട്ടി ബാഗ് നറിഷിങ്ങ് (അവക്കാഡോ), 4695 രൂപ വിലയുള്ള ലാതര്‍ സ്ലാതര് ബ്രിട്ടീഷ് റോസ് തുടങ്ങിയ അല്ഭുതങ്ങള് ഒളിപ്പിച്ചു വച്ച ആഘോഷ വേളകളിലെ സമ്മാനങ്ങളുടെ അല്‍ഭുതപ്പെടുത്തുന്ന നിര തന്നെയാണ് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുവാനായിട്ടുള്ളത്. കൂടുതല്‍ വ്യക്തിപരമായ ഒരു ടച്ച് ആഗ്രഹിക്കുന്നവര്‍ക്കായി ടെഡ്ഡി എക്സ്പോര്‍ട്സിന്റെ തിളങ്ങുന്ന പൗച്ചുകള്‍ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. മികച്ച രീതിയില്‍ വില്‍ക്കപ്പെടുന്ന ബ്രിട്ടീഷ് റോസ് ഷവര്‍ ജെല്‍ അല്ലെങ്കില്‍ ആകര്‍ഷകമായ പുതിയ ഫുള്‍ ഫ്ളവേഴ്സ് യൂഡി പെര്‍ഫ്യൂം തുടങ്ങിയ പ്രകൃതിയില്‍ നിന്നും പ്രചോദിതമായ സമ്മാനങ്ങള്‍ കൊണ്ട് ഇവ നിറയ്ക്കാവുന്നതാണ്. തികവുറ്റ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന സമ്മാനം സൃഷ്ടിക്കുവാനുള്ള കരുത്ത് ഇപ്പോഴിതാ നിങ്ങളുടെ കൈകളില്‍ വന്നെത്തിയിരിക്കുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം