നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ ഒന്നു മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിലാണ് പുസ്തകോത്സവം നടക്കുക.
160 പ്രസാധകരിൽ നിന്നായി 256 സ്റ്റാളുകളാണ് ഇത്തവണ പുസ്തകോത്സവത്തിനായി ഒരുങ്ങുന്നത്. സ്റ്റാളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിയമസഭാ സമുച്ചയത്തിന് ചുറ്റുമായിട്ടാണ് സ്റ്റാളുകളുടെ ക്രമീകരണം. നറുക്കെടുപ്പിലൂെടയാണ് ഓരോരുത്തർക്കും സ്റ്റാളുകൾക്കുള്ള ഇടം അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ പ്രസാധകർക്കും പുസ്തകോത്സവത്തിൽ ഒരു പോലെ പ്രാധാന്യം ലഭിക്കും. ഒക്ടോബർ 25ന് രാവിലെയാണ് നറുക്കെടുപ്പ്.
സ്റ്റാളുകൾ കൂടാതെ നാലു വേദികളിലായി പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും നടക്കും.
ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചും ഓഡിറ്റോറിയവുമാണ് പ്രധാന വേദികൾ. മൂന്നും നാലും വേദികളിൽ പുസ്തക പ്രസാധകരുടെ പരിപാടികളാണ് നടക്കുക. നിയമസഭയ്ക്കത്തായിട്ടാണ് ഫെസ്റ്റിവൽ ഓഫീസ് ഒരുക്കിയിരിക്കുന്നത്.
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു
കൂടാതെ പുസ്തകങ്ങൾ എഴുത്തുകാരിൽ നിന്ന് അവരുടെ കൈയ്യൊപ്പോടെ വാങ്ങാനുള്ള പ്രത്യേക സൗകര്യവും ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി എട്ട് വരെ എല്ലാ വേദികളിലും പരിപാടികൾ നടക്കും. നവംബർ ഒന്നു മുതൽ ഏഴ് വരെ നിയമസഭയ്ക്കുള്ളിൽ എല്ലാവർക്കും സൗജന്യ പ്രവേശനം അനുവദിക്കും.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം