വയനാട്: വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. മരുതോങ്കരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത്. ഇക്കാര്യം ഐ.സി.എം.ആർ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും വീണ ജോർജ് വയനാട്ടിൽ വ്യക്തമാക്കി. ഇത് നിപയെ പ്രതിരോധിക്കുന്നതിൽ വലിയൊരു മുതൽകൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തൽ.
നിപയുടെ രണ്ടാം ഘട്ടം വലിയ രീതിയിൽ ആളുകളെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിലെ പോലെ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്ന കാര്യം പലരും ചിന്തിക്കുകയും ജനങ്ങൾക്കിടയിൽ ഇത് ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. രണ്ടാമതും നിപ പടർന്നതിനെ തുടർന്ന് എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്ന ചോദ്യമായിരുന്നു എല്ലാവര്ക്കും. ഇതിനെ കുറിച്ച് ഗവേഷകരും ആരോഗ്യ പ്രവർത്തകരും പഠനം നടത്തി കൊണ്ടിരിക്കെയാണ്. ആശ്വാസകരമായ വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം