ഹൈദരാബാദ്: കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി ഇന്ന് തെലങ്കാനയിൽ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് എത്തുന്നത്. പെഡപ്പള്ളിയിലും കരിംനഗറിലും നടക്കുന്ന രണ്ട് തെരഞ്ഞെടുപ്പ് റാലികളെ രാഹുൽ ഇന്ന് അഭിസംബോധന ചെയ്യും. കൂടാതെ മൂന്ന് ദിവസം നീളുന്ന വിജയ് ഭേരി യാത്രയിൽ അദ്ദേഹം പങ്കെടുക്കും.
തെലങ്കാന കോൺഗ്രസ് എക്സിൽ അറിയിച്ചതാണ് ഇക്കാര്യം. ഹൗസിംഗ് ബോർഡ് സർക്കിളിൽ നിന്ന് കരിംനഗറിലെ രാജീവ് ചൗക്കിലേക്ക് രാഹുൽ കാൽനടയാത്ര നടത്തും. തുടർന്ന് അവിടെ വ്യാഴാഴ്ച വൈകുന്നേരം പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
തെലങ്കാന തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് വിജയിക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും കോൺഗ്രസിനെ പരാജയപ്പെടുത്താൻ കാവി പാർട്ടിയും ബി.ആർ.എസും അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.