കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ (52) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന്ജീവനൊടുക്കിയതാണെന്നാണ് സംശയം.
മാലക്കല്ല് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.