ചില സ്വപ്നങ്ങൾ കണ്ട് ഉറക്കത്തിൽ കരയാറുണ്ടോ? മാനസികാരോഗ്യ പ്രശ്നങ്ങളുടെ മുന്നോടിയായാണ് ഉറക്കത്തിൽ കരച്ചിൽ അനുഭവപ്പെടുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ എന്ത് സ്വപ്നമാണ് കണ്ടതെന്ന് പോലും പലർക്കും ഓർമ്മ ഉണ്ടാവില്ല. എന്നാൽ ഇത് പതിവായാൽ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. കണ്ണീരോടെ ഉറക്കം ഉണരുന്നതിന്റെ അസ്വസ്ഥത നമ്മളെ ആശയക്കുഴപ്പത്തിലാക്കും.
മാനസികാരോഗ്യ പ്രശ്നങ്ങളുടെ മുന്നോടിയായാണ് ഉറക്കത്തിൽ കരച്ചിൽ അനുഭവപ്പെടുന്നത്. ഉത്കണ്ഠ, പരിഹരിക്കപ്പെടാതെ കിടക്കുന്ന ട്രോമ ഉപബോധ മനസിനെ വ്യാപിക്കുന്നതിലൂടെ ഒരാളുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെയും ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. വികാരങ്ങൾ എപ്പോഴും ഉള്ളിൽ അടിച്ചമർത്തുന്ന വ്യക്തിക്കും ഇത് സംഭവിക്കാം. ഹോർമോൺ വ്യതിയാനം കാരണമുണ്ടാകുന്ന മൂഡ് സ്വിങ്ങും ഉറക്കത്തെ ബാധിക്കും.
പേടി സ്വപ്നം; ട്രോമ മുതൽ വിഷാദം വരെ
പേടി സ്വപ്നങ്ങൾ കാരണമാണ് പലപ്പോഴും ഉറക്കത്തിനിടെ കരച്ചിൽ അനുഭവപ്പെടുന്നത്. അസ്വസ്ഥമാക്കുന്ന ഈ സ്വപ്‌നങ്ങളിൽ പലപ്പോഴും നമ്മൾ നേരത്തെ അനുഭവിച്ചിട്ടുള്ള ട്രോമയോ ഉത്കണ്ഠയോ ബന്ധപ്പെട്ടതാകാം. ചില പേടി സ്വപ്‌നങ്ങൾ വർധിച്ച വൈകാരിക സമ്മർദ്ദത്തിനും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും മുന്നോടിയായിരിക്കും. സങ്കടം, പേടി തുടങ്ങിയ വികാരങ്ങൾ നിരന്തരം അടിച്ചമർത്തി ഉള്ളിൽ സൂക്ഷിക്കുമ്പോഴും ഉറക്കത്തിൽ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാക്കും.
വിട്ടുമാറാത്ത ഉത്കണ്ഠയും വിഷാദവും നിങ്ങളുടെ സ്വപ്‌നങ്ങളെ ബാധിച്ചേക്കാം. നിങ്ങൾ എഴുന്നേൽക്കുമ്പോൾ കരയുന്നത് നിരന്തരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമായിരിക്കാം. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം പ്രതിഫലിപ്പിക്കുന്ന സ്വപ്‌നങ്ങൾ ചിലപ്പോൾ നിങ്ങളെ ഉറക്കത്തിൽ കരയിപ്പിച്ചേക്കാം.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ആഴത്തിലുള്ള വിഷാദം ബൈപോളാർ ഡിസോർഡർ പോലുള്ള രോഗങ്ങളുടെ ലക്ഷണമായിരിക്കാം. സ്വപ്‌നത്തിലും നിങ്ങൾ ഉണരുമ്പോഴും ഈ വികാരപരമായ ചാഞ്ചാട്ടങ്ങൾ അനുഭവിച്ചേക്കാം.
ചിലപ്പോൾ ഉറക്കത്തിൽ കരയുന്നത് നിങ്ങൾ പോലുമറിയാത്ത ഒരു കോപ്പിങ് തന്ത്രമായിരിക്കാം. വൈകാരിക ഭാരങ്ങൾ ഒഴിവാക്കുന്നതിന് സ്വപ്‌നങ്ങളെ ഒരു മാർഗമാക്കാറുണ്ട്. ഉറക്കമില്ലായ്മ, വിശ്രമമില്ലാത്തെ ജോലി ചെയ്യുക എന്നിവ ഉറക്കത്തെ തകർക്കും. അത് നല്ല ഉറക്കത്തെ ഇല്ലാതാക്കുകയും മാനസീക സമ്മർദ്ദം കൂട്ടുകയും ചെയ്യും. ഉറക്കത്തിനിടെ കരച്ചിൽ അനുഭവപ്പെടുന്നത് പതിവായാൽ തെറാപ്പി അല്ലേങ്കിൽ കൗൺസിലിങ് പോലുള്ള വിദഗ്ധ സഹായം തേടണം. ശരിയായ സഹായവും പരിശീലനവും ലഭിക്കുന്നതോടെ മാനസികവും വൈകാരികവുമായ സന്തുലിതാവസ്ഥ കൈവരിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം