വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് ധരിക്കുന്ന വസ്ത്രങ്ങളൊന്നും സ്വന്തമല്ലെന്ന് നടി സീനത്ത് അമന്‍. ഡിസൈനര്‍ വസ്ത്രങ്ങളും ആഭരണങ്ങളും കടം വാങ്ങിയാണ് ഉപയോഗിക്കുന്നതെന്നും ആരാധകരില്‍ സമ്മര്‍ദം ചെലുത്താന്‍ താന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഇക്കാര്യം പങ്കുവെക്കുന്നതെന്നും സീനത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം. ഞാനും എന്റെ മക്കളുടെ പിതാവും ഒളിച്ചോടി,സിംഗപ്പൂരില്‍വെച്ച് രണ്ട് സാക്ഷികളുടെ സന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹിതരായി. വളരെ ലളിതമായിരുന്നു. എന്നാല്‍ ഭക്ഷണം, സംഗീതം, നിറങ്ങള്‍, സന്തോഷകരമായ അന്തരീക്ഷം എന്നിവ ചേര്‍ന്ന വലിയ ഇന്ത്യന്‍ വിവാഹത്തിനോടുള്ള എന്റെ താല്‍പര്യം നിഷേധിക്കുന്നില്ല. ഇതൊരു പകര്‍ച്ചവ്യാധിയാണ്.
ഈ അവസരത്തില്‍ നിങ്ങളോട് ഒരു രഹസ്യം പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം അവസരങ്ങളില്‍ ഞാന്‍ ധരിക്കുന്ന ഫാന്‍സി ഡിസൈനര്‍ വസ്ത്രങ്ങളില്‍ ഭൂരിഭാഗവും കടം വാങ്ങിയതാണ്’; കുടുംബത്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് സീനത്ത് കുറിച്ചു.
ഈ ആഭരണങ്ങള്‍ സുഹൃത്ത് വിമല്‍ എനിക്ക് കടം തന്നതാണ്. ഞാന്‍ ധരിച്ചിരിക്കുന്ന വസ്ത്രം(ഷരാര) എന്റെ സുഹൃത്ത് മോഹിനി ചാബ്രിയ നല്‍കിയതാണ്. ഇത് ഡ്രൈക്ലീന്‍ ചെയ്ത് തിരികെ നല്‍കും. ഇക്കാര്യം ഞാന്‍ നിങ്ങളോട് പങ്കുവെക്കാന്‍ കാരണം, താരങ്ങളുടെ വസ്ത്രധാരണം കണ്ട് അമിത പണം മുടക്കി വസ്ത്രങ്ങള്‍ വാങ്ങി, പുതിയ തലമുറയെ സമ്മര്‍ദത്തിലാക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ്. നിങ്ങള്‍ കടം വാങ്ങിയാലും, മിച്ചം പിടിച്ച് വാങ്ങിയാലും, പ്രധാനം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാതിരിക്കുക എന്നാണ്. കൂടാതെ നിങ്ങള്‍ ധരിക്കുന്നത് ആത്മാര്‍മായി ആസ്വദിക്കുക- സീനത്ത് പങ്കുവച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം