ഡമാസ്കസ്∙ ഗാസ മുനമ്പിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ച് മണിക്കൂറുകൾക്ക് ശേഷം “നിരായുധരും പ്രതിരോധമില്ലാത്തവരുമായ നൂറുകണക്കിന് ആളുകളെ” കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. അതിനു പിന്നാലെ ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്റുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിലുള്ള ഇറാനിയൻ എംബസിയുടെ ചിത്രത്തിനൊപ്പം ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്നും പോസ്റ്റ് ചെയ്തത്.
അൽഅഹ്‌ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചതിന് മണിക്കൂറുകൾക്കമാണ് എംബസിയുടെ പോസ്റ്റ്. ആക്രമണത്തിൽ 500 ഓളം പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.
നേരത്തേ, ഗാസയിൽ പലസ്തീനികൾക്കെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം