കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി–ഗാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് തെരഞ്ഞടുത്ത് വാങ്ങുന്നതിനായുള്ള ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചു. സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, പ്യൂരിഫയര്‍, ഫാനുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എളുപ്പത്തില്‍ സാധനങ്ങള്‍ കണ്ടെത്താനും അവയുടെ വില മനസിലാക്കാനുമുള്ള സൗകര്യം, വിശാലമായ ഉല്‍പ്പന്നങ്ങളുടെ ശേഖരം, റേറ്റിംഗ്- റിവ്യു എന്നിവയിലൂടെയുള്ള ആളുകളുടെ അഭിപ്രായമറിയല്‍, 24*7 ഷോപ്പിംഗ്, ഇന്ത്യയിലുടനീളം ഡോര്‍ ഡെലിവറി, എളുപ്പത്തിലുള്ള റിട്ടേണ്‍- റീപ്ലേസ്‌മൈന്റ് സംവിധാനം, ഓണ്‍ലൈന്‍ പണമിടപാടുകള്‍ തുടങ്ങി ഉപഭോക്താക്കളുടെ മാറി വരുന്ന ഷോപ്പിംഗ് സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് വി–ഗാര്‍ഡ് ഈ സേവനത്തിന് തുടക്കമിടുന്നത്.
പോര്‍ട്ടലില്‍ ലഭ്യമാകുന്ന എല്ലാ വി–ഗാര്‍ഡ് ഉല്‍പ്പന്നങ്ങളും ഇ–കൊമേഴ്‌സ് ഉപഭോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് സുരക്ഷിതമായ വിതരണം സാധ്യമാക്കുന്നതിന് മികച്ച പാക്കേജിംഗ് ഉള്‍പ്പെടെ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ക്യാഷ്-ഓണ്‍-ഡെലിവറി, 10 ദിവസത്തെ റിട്ടേണ്‍ വിന്‍ഡോ, സമഗ്രമായ ഉപഭോക്തൃ സേവനം, ഇടനിലക്കാരില്ലാതെയുള്ള ഇന്‍സ്റ്റലേഷന്‍, ഉല്‍പ്പന്ന രജിസ്‌ട്രേഷന്‍ തുടങ്ങിയ നിരവധി സേവനങ്ങളിലൂടെ തടസ്സങ്ങളില്ലാത്തതും മികച്ചതുമായ ഷോപ്പിംഗ് അനുഭവം നല്‍കാനാണ് വി–ഗാര്‍ഡ് ലക്ഷ്യമിടുന്നത്.
മാറി വരുന്ന ഉപഭോക്തൃ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി ഓണ്‍ലൈന്‍ രംഗത്ത് മികച്ച സേവനം നല്‍കുക, ഇ–കൊമേഴ്‌സ്, ഓണ്‍ലൈന്‍ സേവനങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുന്നത് ഞങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. ഇത് ഞങ്ങളുടെ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ബിസിനസുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് വി–ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും സി ഇ ഒയുമായ വി. രാമചന്ദ്രന്‍ പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും ഉപഭോക്താക്കളുടെ അഭിപ്രായത്തിനുമനസരിച്ച് വി-ഗാര്‍ഡ് വിപുലമായ കസ്റ്റമര്‍ കെയര്‍ ടീം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രധാന ഇ–കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും വി–ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ ഇതിനകം ലഭ്യമാണ്. കൂടാതെ, പ്രമുഖ ഡെലിവറി സേവനദാതാക്കളുമായി പങ്കാളിത്തവുമുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്കും ഓഫറുകള്‍ക്കുമായി https://vguard.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം