ഡൽഹി: ജന്തർ മന്ദറിൽ ഫലസ്തീൻ അനുകൂല പ്രകടനം തടഞ്ഞ് ഡൽഹി പോലീസ്. പ്രകടനം നടത്തിയ ഐസ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്ദറിലെ പ്രധാന സമരവേദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് ഐസ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ഇടതുപക്ഷ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ആഹ്വാനം ചെയ്തതായി പോലീസ് പറഞ്ഞു.
“100-ലധികം ആളുകൾ പ്രതിഷേധിക്കാൻ ജന്തർമന്തറിൽ തടിച്ചുകൂടി. പ്രതിഷേധക്കാർക്ക് അനുമതിയില്ലാത്തതിനാൽ അവരെ തടഞ്ഞുവച്ചു. ക്രമസമാധാന നില നിലനിർത്താൻ കനത്ത പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത്തരത്തിലൊരു പ്രകടനത്തിന് അനുമതിയുണ്ടായിരുന്നില്ല. അനുമതി നിഷേധിച്ച സാഹചര്യത്തിൽ നിയമം ലംഘിച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇസ്രായേൽ അനുകൂല നിലപാടാണ് പൊലീസിനെന്ന് ഐസ പ്രവർത്തകർ ആരോപിച്ചു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ഡൽഹിയുടെ അതിർത്തിയിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം