കാട്ടാക്കട: അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബർ 18ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം യുഡിഎഫ് പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുന്നു.
ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 8:30ന് കാട്ടാക്കട മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര അഡ്വ.അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്യും. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സത്യ ദാസ് പൊന്നെടുത്തകുഴി അധ്യക്ഷനാകും.മാർക്കറ്റ്,കൈതക്കോണം, മിനി നഗർ, ചാമവിള, കാപ്പി ക്കാട്, ഉണ്ടപ്പാറ, മുളമൂട്, അമ്പലം ജംഗ്ഷൻ, പൂവച്ചൽ ജംഗ്ഷൻ,ആല മുക്ക്, വഴി വൈകുന്നേരം ജാഥ പേഴുംമൂട് ജംഗ്ഷനിൽ എത്തിച്ചേർന്ന ശേഷം നടക്കുന്ന സമാപന സമ്മേളനം യുഡിഎഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ കെ. എസ് ശബരിനാഥൻ മുഖ്യ പ്രഭാഷണം നടത്തും.
നടുവേദന കാരണങ്ങളും ചികിത്സകളും
പദയാത്രയിൽ മുന്നൂറോളം പ്രവർത്തകർ അണിനിരക്കുമെന്നുo, ഉപരോധ സമരത്തിൽ പങ്കെടുക്കുന്ന വോള ന്റിയേഴ്സിന് യാത്രയയപ്പും നൽകുമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴിയും യുഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനർ പൂവച്ചൽ ഷമീറും അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















