തിരുവനന്തപുരം; തിരുവനന്തപുരത്ത് ഒറ്റരാത്രി കൊണ്ട് പെയ്ത മഴയില്‍ നഗരം മുങ്ങിയതോടെ നഗരസഭയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം.. ആശുപത്രിയും ഹോസ്റ്റലും ടെക്നോപാർക്കുമടക്കം അഞ്ഞൂറിലേറെ വീടുകളിലാണ് വെളളം കയറിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ആരംഭിച്ച പെരുമഴ നേരം പുലർന്നിട്ടും തുടര്‍ന്നു.

ഇതോടെയാണ് ഇന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്താനിരിക്കുന്ന വിഴിഞ്ഞം പദ്ധതിയുള്‍പ്പെടെ ട്രോളുകളില്‍ നിറഞ്ഞത്. വിഴിഞ്ഞത്ത് വരുന്ന കപ്പൽ തിരുവനന്തപുരം സിറ്റിയിൽ വരെ എത്താം, അതിനുള്ള വെള്ളകെട്ട് നഗരത്തിൽ ഉണ്ട് എന്നാണ് കേട്ടതെന്നാണ് സോഷ്യല്‍മീഡിയയിലെ വിമര്‍ശനം.
നന്ദി നഗരസഭ! ഒരായിരം നന്ദി. #റൂംഫോർകപ്പൽ എന്ന് ട്രോളുകളും. കപ്പൽ മാത്രമല്ല, അന്തർവാഹിനി വരെ ഇറക്കാം ഇപ്പൊ സര്‍ക്കാരേ എന്നിങ്ങനെ ട്രോളുകള്‍ നീളുന്നു. 2018 പ്രളയ കാലത്ത് പോലും തലസ്ഥാന നഗരം കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയിലെ ഏറ്റവും വികസിത നഗരം എന്ന് കരുതുന്ന കഴക്കൂട്ടം ഏതാണ്ട് പൂർണമായും വെള്ളത്തിനടിയിലായിരുന്നു.
കഴക്കൂട്ടം നഗരത്തിനും ടെക്നോപാർക്കിനും ഇടയിലുള്ള ജനവാസ മേഖല വെള്ളത്തിൽ മുങ്ങി. ഫയർഫോഴ്സിന്റെയും മത്സ്യത്തൊഴിലാളികളുടെയും ബോട്ടിൽ അർദ്ധരാത്രി തുടങ്ങിയ രക്ഷാപ്രവർത്തനം ഉച്ചയോടെയാണ് പൂർത്തിയായത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















