കോഴിക്കോട്: പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇ യിൽ നടക്കുന്നതെന്നും ഇഡി നാളെ കെഎസ്എഫ്ഇയിലും വന്നുകൂടെന്നില്ലെന്നും സിപിഎം നേതാവ് എ.കെ ബാലൻ. കരുവന്നൂർ തുടങ്ങും മുമ്പേ കെഎസ്എഫ്ഇയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ നടപടി എടുത്തതാണെന്നും എകെ ബാലൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തുന്നതാണ് സഹകരണ മേഖലയെന്നും അവിടെ മൂന്നാലിടത്ത് പ്രശ്നം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിലാണ് കൂടുതൽ പ്രശ്നമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്എഫ്ഇയിലെ തിരിമറികൾക്കെതിരെ ശക്തമായ നടപടി സംസ്ഥാനം സ്വീകരിച്ചെന്നും കെഎസ്എഫ്ഇ നല്ല മതിപ്പുള്ള സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ മതിപ്പ് തകരരുതെന്നും തകർന്നാൽ കേന്ദ്ര ഏജൻസി എത്തി അവിടെയും തകർക്കുമെന്നും എകെ ബാലൻ പറഞ്ഞു. കോഴിക്കോട് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേള്ളനത്തിലാണ് എകെ ബാലന്റെ പ്രതികരണം.
വെൽക്കം ടു ഉമ്മൻ ചാണ്ടി ഇൻ്റർനാഷണൽ സീ പോർട്ട്’; വിഴിഞ്ഞം തുറമുഖത്തിന് പേരിട്ട് യൂത്ത് കോൺഗ്രസ്
കേരളത്തിലെ സഹകരണ സംഘങ്ങളുടെ അടിത്തറ ശക്തമാണ്. എന്നാൽ ഒന്നുരണ്ട് സ്ഥാപനങ്ങളിൽ ഉണ്ടായ പിഴവിന്റെ അടിസ്ഥാനത്തിൽ പ്രസ്ഥാനം ക്രൂശിക്കപ്പെട്ടു. അവിടെ വരാൻ പാടില്ലാത്ത ഏജൻസി വന്നു. സഹരണ മേഖലയോട് കേന്ദ്രം സ്വീകരിക്കുന്നത് പ്രതികൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ മാത്രമല്ല നല്ല രീതിയിൽ പ്രവർത്തിക്കുന്ന കെഎസ്എഫ് ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ഇഡി എത്തുമെന്നും അതിനാൽ ഇപ്പോഴത്തെ മതിപ്പും പ്രവർത്തനവും തുടർന്നും നിലനിർത്തണമെന്നും എകെ ബാലൻ പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം