തിരുവനന്തപുരം: അടുത്തമാസം അഞ്ച് മുതൽ എല്‍പിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. വേതന കരാറിൽ അനുകൂല തീരുമാനമാകാത്തതിനെ തുടർന്നാണ് നടപടി. ഡ്രൈവർമാർ പണിമുടക്കുന്നതോടെ സംസ്ഥാന വ്യാപകമായി പാചകവാതക വിതരണം നിലയ്ക്കും.
ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് സിലിണ്ടർ ട്രക്ക് ഉടമകളും ഡ്രൈവർമാരും തമ്മിലെ തർക്കമാണ് പണിമുടക്കിലേക്ക് വഴിവെച്ചത്. ഡിസംബറിൽ കാലാവധി കഴിഞ്ഞ വേതന കരാറിൽ പലതവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇന്നലെ നടത്തിയ ചർച്ച കൂടി പരാജയപ്പെട്ടതോടെ ഇന്ന് രാവിലെ മുതൽ തൊഴിലാളികൾ സൂചന പണിമുടക്ക് പ്രഖ്യാപിച്ചു.
വിവിധ യൂണിയനുകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി സംസ്ഥാനത്തെ 7 പ്ലാന്റ്റുകളിലാണ് സൂചന പണിമുടക്ക് നടത്തുന്നത്. നവംബർ അഞ്ചു മുതൽ അനശ്ചിത കാല പണിമുടക്കിലേക്ക് തൊഴിലാളികൾ ഇറങ്ങും.
പാചകവാതകം നിറയ്ക്കാനുള്ള സിലിണ്ടറുകൾ 200ൽ അധികം ട്രക്കുകളിൽ ആയി പ്ലാന്റിന് പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. അനിശ്ചിതകാല പണിമുടക്ക് കൂടി വരുന്നതോടെ സംസ്ഥാനത്തെ പാചകവാതക വിതരണത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടാൻ പോകുന്നത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം