തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ ക്രെഡിറ്റിനെ ചൊല്ലി ഭരണ – പ്രതിപക്ഷ തർക്കം മുറുകുന്നതിനിടെ തുറമുഖ കവാടത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. വിഴിഞ്ഞം തുറമുഖത്തിന് ‘ഉമ്മൻ ചാണ്ടി അന്താരാഷ്ട്ര തുറമുഖം’ എന്ന് പ്രതീകാത്മകമായി പേരിട്ട് പ്രവർത്തകർ ബോർഡ് സ്ഥാപിച്ചു.
പ്രധാന കവാടത്തിൻ്റെ മുൻഭാഗത്താണ് ബോർഡ് സ്ഥാപിച്ചത്. പ്രദേശത്ത് കൂടുതൽ ബോർഡുകൾ സ്ഥാപിക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസിൻ്റെ പേരിടൽ.
സ്കൂൾ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ടിസി നിഷേധിക്കാനാകില്ല: ഹൈക്കോടതി
തുറമുഖത്തിന് കാരണഭൂതനായ ഉമ്മൻ ചാണ്ടിയെ സർക്കാരുകൾ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംഎസ് നിസൂർ പറഞ്ഞു. ഔദ്യോഗികമായി ഇത് നേടിയെടുക്കാൻ ഒപ്പുശേഖരണം ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡൻറ് സജിനാ ബി സാജൻ അധ്യക്ഷനായി. മണ്ഡലം പ്രസിഡൻറ് സുജി തുടങ്ങിയവർ സംസാരിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം