മലപ്പുറം: സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലില്‍ നിന്ന് മലയാളിയായ സെക്കന്റ് ഓഫീസറെ കാണാതായി. പരാതി നല്‍കിയിട്ടും മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മനേഷ് കേശവദാസിനെ കണ്ടെത്താന്‍ കാര്യമായ നടപടികളില്ലെന്ന് പരാതി ഉയര്‍ന്നു. അബുദാബിയില്‍ നിന്ന് മലേഷ്യയിലെ ഡിക്സണ്‍ തുറമുഖത്തേക്ക് പോവുകയായിരുന്ന M.T.PATMOS എന്ന കപ്പലിലെ സെക്കന്റ് ഓഫീസറാണ് 43കാരനായ മനേഷ് കേശവദാസ്.
യാത്രക്കിടെ ബുധനാഴ്ച വൈകിട്ട് നാലരക്കാണ് മനേഷിനെ കാണാതാവുന്നത്. കാണാതായ നിമിഷം മുതല്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന വിവരം അറിയിച്ചുവെന്നല്ലാതെ അന്വേഷിച്ചിട്ടും കൂടുതലൊന്നും കുടുംബത്തിന് അറിയാന്‍ കഴിഞ്ഞില്ല. കാണാതായെന്ന സന്ദേശം കപ്പലില്‍ നിന്നു തന്നെയാണ് ഭാര്യക്കെത്തിയത്.
മനേഷിന്റെ പിതാവ് കേശവദാസും ഭാര്യ അശ്വതിയും പരാതി കേന്ദ്രമന്ത്രി വി. മുരളീധരനേയും ഷിപ്പിങ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരേയും അറിയിച്ചുട്ടുണ്ട്. കാര്യമായ വിവരങ്ങളൊന്നും പുറത്തു വരാത്തതുകൊണ്ട് മനേഷിന്റെ കുടുംബവും ബന്ധുക്കളും നാട്ടുകാരും അനിശ്ചിതമായൊരു കാത്തിരിപ്പിലാണ്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം