ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023നു റെക്കോർഡ് പ്രതികരണം

കൊച്ചി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 -നു എക്കാലത്തെയും മികച്ച പ്രതികരണം. 48 മണിക്കൂർ ഷോപ്പിംഗിനു 9.5കോടി സന്ദർശകരെത്തി. ആദ്യ ദിന ഷോപ്പിംഗിൽ 18 മടങ്ങാണ് വർധന. വിൽപ്പനക്കാർക്ക് റെക്കോർഡ് ഏകദിന വിൽപ്പന കൈവരിക്കാനായി.

സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ഫാഷൻ – കോസ്‌മെറ്റിക്‌സ് – ഗൃഹാലങ്കാര സാമഗ്രികൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 5,000-ലധികം പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 48 മണിക്കൂറിനിടെ ചെറുകിട, ഇടത്തരം ബിസിനസുകളിൽ 35%-ത്തിലധികം റെക്കോർഡ് വർധനയുണ്ടായി.
ആമസോണിനു രാജ്യത്ത് 14 ലക്ഷം വിൽപ്പനക്കാരാണുള്ളത്. മികച്ച ഡീലുകളും ഓഫറുകളും ഡെലിവറി വേഗതയും വിവിധ പേയ്മെന്റ് ഓപ്ഷനുകളുടെ സൗകര്യവും ഒരുക്കുന്നതിലൂടെ ഒരു മാസം നീളുന്ന ഫെസ്റ്റിവൽ ഗംഭീരമാക്കുമെന്ന് ആമസോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് വൈസ് പ്രസിഡന്റും കൺട്രി മാനേജരുമായ മനീഷ് തിവാരി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Tags: Shopping