കൊച്ചി. മലയാള മനോരമയുടെയും ദ വീക്കിന്റെയും ഡല്‍ഹി മുന്‍ റസിഡന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കെ.എസ് സച്ചിദാനന്ദമൂര്‍ത്തിയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു.
നിരവധി ദേശീയ- അന്തര്‍ദേശീയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനായിരുന്നു സച്ചിദാനന്ദമൂര്‍ത്തി. ദേശീയ രാഷ്ട്രീയം സംബന്ധിച്ച് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങളും റിപ്പോര്‍ട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു.
പുതുതലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സച്ചിദാനന്ദ മൂര്‍ത്തിയുടെ റിപ്പോര്‍ട്ടുകള്‍ വഴികാട്ടിയും റഫറന്സുമാകുമെന്നതില് സംശയമില്ല. സച്ചിദാനന്ദമൂര്‍ത്തിയുടെ നിര്യാണം മാധ്യമ പ്രവര്‍ത്തന മേഖലയ്ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം