മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. മലയാളത്തിൽ ഇറങ്ങിയ വലിയ ബജറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മരക്കാർ. മികച്ച ചിത്രത്തിനും ഗ്രാഫിക്‌സിനും അടക്കം ദേശീയ അവാർഡുകൾ വാങ്ങിയ ചിത്രം കൊവിഡ് കാലത്തിന് ശേഷമാണ് തീയറ്ററിൽ എത്തിയത്.
വലിയ പ്രതീക്ഷയിൽ ഇറങ്ങിയ ചിത്രത്തിന് തീയറ്ററിൽ തിരിച്ചടിയാണ് നേരിട്ടത്. ചിത്രം ഇറങ്ങിയ ദിവസം മുതൽ ലഭിച്ച മോശം അഭിപ്രായമായിരുന്നു. ചിത്രത്തിൻറെ ബോക്‌സോഫീസിലെ മോശം പ്രകടനത്തിനൊപ്പം ചിത്രത്തിനെതിരെ കരുതിക്കൂട്ടി ഡീഗ്രേഡിംഗ് നടക്കുന്നു എന്ന രീതിയിൽ അണിയറക്കാർ പരാതി ഉയർത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെതിരെ വ്യാപകമായി ആസൂത്രിത ഡീഗ്രേഡിംഗ് നടന്നുവെന്ന് സ്ഥിരീകരിക്കുകയാണ് ചിത്രത്തിൽ സഹനിർമ്മാതാവ് ആയിരുന്ന സന്തോഷ് ടി കുരുവിള. സില്ലി മോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. ഡീഗ്രേഡിംഗിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും റെയ്ഡ് നടന്നുവെന്നും അദ്ദേഹം പറയുന്നു.
‘മരക്കാർ ഭയങ്കരമായ ഡീഗ്രേഡിംഗാണ് നേരിട്ടത്. ഞങ്ങൾ തന്നെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ഒരു വീട്ടിൽ റൂം സെറ്റ് ചെയ്താണ് ചിലർ സിനിമയ്‌ക്കെതിരെ പ്രവർത്തിച്ചത്. അവരെ പൊലീസിനെക്കൊണ്ട് റെയ്ഡ് ചെയ്യിച്ചു. ഒരു ഒഫീസ് റൂം സെറ്റ് ചെയ്താണ് അവർ അത് നടത്തിയത്. ഞാനും അവിടെ പൊലീസുകർക്കൊപ്പം പോയിട്ടുണ്ട്.
സിനിമയെ ഇത്തരത്തിൽ തകർക്കുന്നത് ശരിയല്ല. ഇത് കൊണ്ട് ജീവിക്കുന്ന ഒട്ടനവധിപ്പേരുണ്ട്. കാഴ്ചക്കാരായിട്ട് വരുന്നവർക്ക് എന്തും പറയാം. ആദ്യത്തെ ഒരാഴ്ച റിവ്യൂ ഇടാൻ പാടില്ലെന്നാണ് തൻറെ വ്യക്തിപരമായ അഭിപ്രായം’ സന്തോഷ് ടി കുരുവിള പറയുന്നു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം