തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം ജനങ്ങളെ കബളിപ്പിക്കൽ എന്ന് ലത്തീൻ സഭ..രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്ന് ലത്തിൻ സഭാ വികാരി ജനറൽ ഫാദർ യൂജിൻ പെരേര പറഞ്ഞു. 60 ശതമാനം പണികള്‍ മാത്രമേ വിഴിഞ്ഞത്ത് പൂർത്തിയായിട്ടുള്ളു. ക്രെയിൻ കൊണ്ടുവരുന്നത് ഷോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോർട്ടിനെതിരായ സമരം അവസാനിപ്പിക്കുമ്പോള്‍ സർക്കാർ നൽകിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും വാഗ്ദാനങ്ങളിൽ രണ്ട് കാര്യങ്ങളിൽ മാത്രമാണ് സർക്കാർ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും പറഞ്ഞ യൂജിൻ പെരേര നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.
സർക്കാർ പ്രഖ്യാപനങ്ങളിൽ ക്യാമ്പിൽ കഴിഞ്ഞവർക്ക് നൽകാമെന്ന് പറഞ്ഞ 5500 രൂപയും ഭവന നിർമ്മാണത്തിന്‍റെ പ്രാരംഭ നടപടികള്‍ തുടങ്ങുകയും മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം