പാലക്കാട്: ഇന്നലെ മുതൽ കാണാതായ നെന്മാറ പഞ്ചായത്ത് അസി.സെക്രട്ടറി സുബൈർ അലിയെ പാലക്കാടെത്തിച്ചു. മധുരയിലെ ലോഡ്ജിൽ നിന്നാണ് നെന്മാറ പോലീസ് സുബൈർ അലിയെ കണ്ടെത്തിയത്.സിപിഐഎം നേതാക്കളുടെ ഭീഷണിയെ തുടർന്ന് ഇന്നലെയാണ് സുബൈർ അലി കത്തെഴുതി വെച്ച് നാടുവിട്ടുപോയത്. സുബൈർ അലിയെ ആലത്തൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
സിപിഐഎം നേതാക്കളുടെ ഭീഷണി മൂലമാണ് നാട് വിട്ടതെന്ന് ആവർത്തിച്ച് കാണാതായ നെന്മാറ അസി. സെക്രട്ടറി സുബൈർ അലി. വളരെ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് താൻ. ക്യാബിനിൽ കയറി ഭീഷണിപ്പെടുത്തിയത് മാനസിക പ്രയാസമുണ്ടാക്കി. താൻ കുറ്റക്കാരനല്ലാത്ത സംഭവത്തിൽ ഏറെ പ്രയാസം തോന്നിയെന്ന് അദ്ദേഹം മൊഴി നൽകി.
നെന്മാറയിൽ നിന്ന് കാണാതായ ശേഷം അസി. പഞ്ചായത്ത് സെക്രട്ടറി സുബൈർ അലി, കോൺഗ്രസ് പഞ്ചായത്ത് അംഗത്തോട് ഫോണില്‍ സങ്കടം പങ്കുവെച്ചിരുന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് സിപിഎം നേതാക്കൾ അധിക്ഷേപിച്ചതിലുള്ള വേദനയാണ് സുബൈർ അലി പങ്കുവെച്ചത്. സുബൈർ അലിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് സുബൈർ അലി പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുബൈർ അലി മധുരയിലുണ്ടെന്ന് വിവരം പൊലീസിന് ലഭിച്ചത്. ഇതിന് പിന്നാലെ സുബൈർ അലിയെ മധുരയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
അതേസമയം, കോൺഗ്രസ് അംഗങ്ങളുമായി ചേർന്ന് നടത്തുന്ന നാടകമാണ് തിരോധാനമെന്ന് സിപിഎം ആരോപിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മുതലാണ് നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന സുബൈർ അലിയെ കാണാതായത്. ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്. കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ ഏറെ മാനസിക സമർദ്ദമുണ്ടായി എന്നാണ് കത്തിലെ ഉള്ളടക്കം. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്ന് കത്തില്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് കത്തില്‍ സൂചനയുണ്ട്.
















