സേവിങ്സ്, കറണ്ട് അക്കൗണ്ടുകള്‍ ഒറ്റ നോട്ടത്തില്‍ ദ്യശ്യമാകുന്ന ‘ഐഫിനാന്‍സ്’ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

കൊച്ചി: റീട്ടെയില്‍ മേഖലയിലുള്ളവരും സോള്‍ പ്രൊപ്പറൈറ്റര്‍മായവരും അടക്കമുള്ളവര്‍ക്ക് തങ്ങളുടെ സേവിങ്സ്, കറണ്ട് അക്കൗണ്ടുകള്‍ ഒരിടത്ത് ലഭ്യമാക്കുന്ന ഐഫിനാന്‍സ് സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കു പുറമെ മറ്റു ബാങ്ക് ഉപഭോക്താക്കള്‍ക്കും തങ്ങളുടെ വിവിധ അക്കൗണ്ടുകള്‍ ഒരിടത്തു കാണുവാന്‍ ഈ സംവിധാനം സഹായകമാകും. അക്കൗണ്ട് അഗ്രഗേറ്റര്‍ സംവിധാനം പ്രയോജനപ്പെടുത്തിയാണ് അക്കൗണ്ടുകള്‍ ലിങ്കു ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നത്. എല്ലാ അക്കൗണ്ടുകള്‍ക്കുമായുള്ള ഒരൊറ്റ ഡാഷ്ബോര്‍ഡ് ഐഫിനാന്‍സ് ലഭ്യമാക്കും. 

ഐഫിനാന്‍സ് അവതരിപ്പിച്ചതോടെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കും തങ്ങളുടെ അക്കൗണ്ട് ഡാറ്റ ഒരിടത്തു തന്നെ വീക്ഷിക്കുവാനും തങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട നിയന്ത്രണം നേടാനും സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് ഡിജിറ്റല്‍ ചാനല്‍സ് മേധാവി സിദ്ധാര്‍ത്ഥ മിശ്ര പറഞ്ഞു.
അക്കൗണ്ട് ബാലന്‍സ്, ചെലവഴിക്കല്‍ രീതി, സ്റ്റേറ്റ്മെന്‍റ് ഡൗണ്‍ലോഡ് ചെയ്യല്‍ തുടങ്ങിയവ ഐഫിനാന്‍സിലൂടെ സാധ്യമാകും. ഐസിഐസിഐ ബാങ്കിന്‍റെ ഡിജിറ്റല്‍ സംവിധാനങ്ങളായ ഐമൊബൈല്‍ പേ, റീട്ടെയില്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ്, കോര്‍പറേറ്റ് ഇന്‍റര്‍നെറ്റ് ബാങ്കിങ്, ഇന്‍സ്റ്റാബിസ് തുടങ്ങിയവയില്‍ ലോഗിന്‍ ചെയ്ത് ഐഫിനാന്‍സ് ഉപയോഗിക്കാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News