കഴിഞ്ഞ കുറച്ചു നാളായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൗണ്ട് നിറയെ ഒരു മലയാളി പെണ്‍കുട്ടിയുടെ വിശേഷങ്ങളാണ് . മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിന്റെ സാരി ചിത്രങ്ങളാണ് ആര്‍ജിവിയുടെ ഹൃദയം കവര്‍ന്നത്. തന്റെ അടുത്ത സിനിമയില്‍ നായികയാകാന്‍ ശ്രീലക്ഷ്മിയയെ ക്ഷണിക്കുകയും ചെയ്തു അദ്ദേഹം. എന്നാല്‍ ഇതിലൊരു തീരുമാനത്തിലേക്ക് ശ്രീലക്ഷ്മി എത്തിയിട്ടില്ല.
സാരിയിൽ താൻ കംഫർട്ടാണ് പക്ഷേ ഗ്ലാമറസ് ആയി അഭിനയിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്ന് ശ്രീലക്ഷ്മി പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മിയുടെ വെളിപ്പെടുത്തൽ. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിഡിയോയ്ക്ക് കമന്റ് ചെയ്‌തത്.
അതിൽ പലതും വായിക്കാൻ പോലും അറപ്പു തോന്നുന്ന തരത്തിലാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. ചിലർ മോശം കമന്റിട്ടതിന് ശേഷം പേഴ്‌സണൽ മെസേജിൽ പഞ്ചാരയടിക്കുന്നവരുമുണ്ട്. മോശം കമന്റുകൾ ഇട്ടവരിൽ കൂടുതലും സ്ത്രീകളാണ്. കേരളത്തിലെ ആളുകൾക്ക് ലൈംഗിക ദാരിദ്രമാണെന്നേ പറയാനുള്ളു എന്നും ശ്രീലക്ഷ്മി പറഞ്ഞു.
‘എന്റെ ശരീരത്തിൽ ഞാൻ കോൺഫിഡന്റ് ആണ്. അത് അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് ആഗ്രഹം. സ്വന്തം പോസ്റ്റിനു താഴെയുള്ള കമന്റ് സെക്‌ഷൻ ഓഫ് ചെയ്താലും മറ്റു പേജുകളിലും ആ ഫോട്ടോ വരാറുണ്ട്. ശ്രീലക്ഷ്മി ഇത്തരത്തിലുള്ളൊരു പെൺകുട്ടിയാണെന്ന് അറിഞ്ഞില്ല എന്നൊക്കെയാണ് വീഡിയോ ഇടാൻ തുടങ്ങിയതിന് ശേഷം ചില ബന്ധുക്കൾ പറഞ്ഞത്. ഇവരോടൊന്നും മറുപടി പറയേണ്ടതില്ല. ഇതെന്റെ ജീവിതമാണ്. മോശം പറയുന്ന പലരും പല ജീവിത സാഹചര്യങ്ങളിൽ നിന്നു വന്നവരാണ്. അവരെ മാറ്റാൻ നമുക്ക് പറ്റില്ല’-ശ്രീലക്ഷ്മി പറഞ്ഞു.
പ്ലസ്ടു വരെയും താൻ തീരെ മെലിഞ്ഞ കുട്ടിയായിരുന്നുവെന്നും അന്ന് പല പേരുകൾ വിളിച്ചും തന്നെ കളിയാക്കിയിരുന്നു. അന്നൊക്കെ ഒരുപാട് സങ്കടം തോന്നിയിരുന്നു. എന്നാൽ ഇന്ന് തന്റെ ശരീരത്തിൽ വളരെ കോൺഫിഡന്റാണെന്നും ശ്രീലക്ഷ്മി പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം