തിരുവനന്തപുരം : പുതിയ തലമുറയുടെ ആശയങ്ങളെ അടുത്തറിയാന്‍ ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെന്നഡിസ് ഐ ക്യു നടത്തുന്ന ഫ്യൂചര്‍ ഇന്നൊവേറ്റേഴ്‌സിന്റെ രണ്ടാം പതിപ്പില്‍ നൂതന ആശയങ്ങളവതരിപ്പിച്ച് ഇടിഞ്ഞാര്‍ സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കെന്നഡീസ് ഐ.ക്യുവിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രാദേശിക – ആഗോള ഗോത്ര സമൂഹങ്ങളുടെ ഉന്നമനത്തിനായുള്ള വ്യത്യസ്ത ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. എഴുത്തിലൂടെയും, ചിത്രരചനയിലൂടെയും, പാട്ടിലൂടെയും, നൃത്തത്തിലൂടെയുമെല്ലാം ആശയങ്ങള്‍ പങ്കു വയ്ക്കാന്‍ കെന്നഡിസ് ഐ ക്യു സംഘം ഒരാഴ്ചയോളം കുട്ടികളോടൊപ്പം ചിലവഴിച്ച് പരിശീലനം നല്‍കിയിരുന്നു. അവസാന റൗണ്ടിലെത്തിയ ഡ്രീം ഗേള്‍സ്, വിങ്സ്, സ്മാര്‍ട് സ്റ്റാര്‍സ്, ബ്ലൂ സ്‌കൈ, ത്രീ കിംഗ്സ് എന്നീ അഞ്ച് ടീമുകള്‍ ടെക്‌നോപാര്‍ക്കില്‍ കെന്നഡിസ് ഐ ക്യു ഓഫീസിലെത്തി നിത്യജീവിതവുമായി ബന്ധപ്പെട്ട് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാവുന്ന പുതുപുത്തന്‍ ആശയങ്ങള്‍ അവതരിപ്പിച്ചു. ഇതില്‍ മിക്കവരും ആദ്യമായി നഗരം സന്ദര്‍ശിച്ചവരും, പൊതു സദസ്സില്‍ ആദ്യമായി ഇംഗ്ലീഷില്‍ സംസാരിച്ചവരും ആയിരുന്നു. ഒരു ഫ്ളാഗ്ഷിപ് പ്രോഗ്രാം ആയ ഫ്യൂചര്‍ ഇന്നൊവേറ്റേഴ്‌സിനെ കേരളത്തിലെ പല സ്‌കൂളുകളിലേക്കും എത്തിക്കാന്‍ ഒരുങ്ങുകയാണ് കെന്നഡിസ് ഐ ക്യു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം