ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്‌സീരീസാണ് സ്റ്റാര്‍ഡം. നടന്‍ ബോബി ഡിയോള്‍ പ്രധാന വേഷത്തിലെത്തുന്ന സീരീസിന്റെ ഏതാനും രംഗങ്ങളും ഇതിനോടകം ചിത്രീകരിച്ച് കഴിഞ്ഞു. വ്യത്യസ്ത ലുക്കിലാണ് ബോബി വെബ്‌സീരീസില്‍ എത്തുന്നതെന്നാണ് വിവരം. ആറ് എപ്പിസോഡുകളുള്ള വെബ് സീരീസാണ് സ്റ്റാര്‍ഡം. പേര് പോലെതന്നെ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.
മകന്റെ വെബ് സീരീസില്‍ ഷാറൂഖ് ഖാനും ഭാഗമാവുമെന്ന തരത്തിലുളള വാര്‍ത്തകളാണ് പുറത്തുവരുന്നത്. മിഡ് ഡേയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വെബ്‌സീരീസില്‍ ഒരു രംഗത്തില്‍് ഷാറൂഖ് ഖാന്‍ ഉണടാകുമെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ രംഗങ്ങള്‍ ചിത്രീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അന്ധേരിയിലാണ് ചിത്രീകരണം നടക്കുന്നത്. കരണ്‍ ജോഹര്‍, രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍ എന്നിവരും പരമ്പരയുടെ ഭാഗമാകുന്നുണ്ട്.
ചെറിയ ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ഷാറൂഖ് ഖാന്‍. ഈ വര്‍ഷം പുറത്തിറങ്ങി നടന്റെ ചിത്രങ്ങളായ പത്താനും ജവാനും 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചവയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം