തിരുവനന്തപുരം: കേരളത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അതിയായ ദാരിദ്ര്യം അനുഭവിക്കുന്നവരില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 64,000-ല്‍പരം കുടുംബങ്ങളാണ് ഈ ഗണത്തിലുള്ളത്. ആ കുടുംബങ്ങളെ അതിദാരിദ്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ എടുത്ത നടപടികള്‍ യോഗം പരിശോധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തമായ മൈക്രോപ്ലാന്‍ തയ്യാറാക്കി ഇവരെ അതിദരിദ്രാവസ്ഥയില്‍നിന്ന് മോചിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളാണ് ഇതിനാവശ്യമായ നേതൃത്വം വഹിക്കുന്നത്. അവകാശം അതിവേഗം പദ്ധതിയിലൂടെ വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കാനും ഇതിന്റെ ഭാഗമായി തീരുമാനം എടുത്തിട്ടുണ്ട്.
അതിദാരിദ്ര്യ ബാധിതരായി കണ്ടെത്തിയ കുടുംബങ്ങളിലെ 93 ശതമാനത്തോളം കുടുംബങ്ങളെ 2024 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യ മുക്തരാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 നവംബര്‍ ഒന്നോടെയാണ് പൂര്‍ണമായും അതിദാരിദ്ര്യത്തില്‍നിന്ന് കുടുംബങ്ങളെ മുക്തരാക്കാന്‍ കഴിയുക എന്നാണ് കണ്ടത്. ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഈ വര്‍ഷവും അടുത്തവര്‍ഷവും കൊണ്ട് 2024 നവംബര്‍ ഒന്നോടെ 93 ശതമാനത്തോളം അതിദാരിദ്ര്യ കുടുംബങ്ങളെ അതില്‍നിന്ന് മോചിപ്പിക്കാനാവും എന്നാണ് വിലയിരുത്തലില്‍ കണ്ടെത്താനായത്. 2025 നവംബര്‍ ഒന്നോടെ ഇത് പൂര്ണമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ മുക്ത നവകേരളം പദ്ധതി പുരോഗമിക്കുകയാണ്. ന്യൂനത കണ്ടെത്തി പദ്ധതി നടപ്പാക്കൽ ത്വരിതപ്പെടുത്തും, തടസങ്ങളുള്ള പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മേഖലാ അവലോകന യോഗങ്ങൾ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറി. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് വികസന കാര്യങ്ങളിൽ പരിഹാരം ആണ് ഉദ്ദേശിച്ചത്. മേഖലാ യോഗങ്ങൾ പുതിയ ഭരണ നിർവഹണ ശൈലിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി പൂർത്തിയാക്കാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് മിഷന്റെ ഭാഗമായി 54,648 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 11,757 വീടുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചു, ഏകദേശം 25,000 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടെ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ വിശദമായ അവലോകനം യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കും ലൈഫ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്കി. ലൈഫ് മിഷന്റെ ഭാഗമായി നിര്‍മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിര്‍മാണം വേഗത്തിലാക്കുവാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാവുകയാണ്. വൻകിട പശ്ചാത്തല വികസന പദ്ധതിയെന്ന പ്രത്യേകതയും പ്രാധാന്യവും വിഴിഞ്ഞത്തിനുണ്ട്. ഈ പദ്ധതിക്ക് വേണ്ടി പ്രയത്നിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം