കോഴിക്കോട് : ആസ്റ്റർ മിംസിൻ്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി, സന്നദ്ധ സേവന വിഭാഗമായ ആസ്റ്റർ വളന്റിയേഴ്‌സും ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തുന്ന സൗജന്യ ജി.ഡി.എ കോഴ്സിന് (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്) തുടക്കമായി. കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിർവ്വഹിച്ചു.
നിപ, കോവിഡ് മുതലായ മഹാമാരികളുടെ കാലത്ത് സർക്കാരിനൊപ്പം ചേർന്നുനിന്നു സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിൽ മുൻപന്തിയിലായിരുന്നു ആസ്റ്റർ മിംസ് എന്ന് ഷീജ ശശി പറഞ്ഞു. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ സ്‌നേഹസ്പർശം സൗജന്യ വൃക്ക മാറ്റിവെക്കൽ പദ്ധതിയിലൂടെ അർഹരായ 25 ആളുകൾക്ക് സൗജന്യ ചികിത്സ നൽകാൻ ആസ്റ്റർ മിംസിനു സാധിച്ചു എന്നും കൂട്ടിച്ചേർത്തു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന യുവതികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന “ഹോപ്പ്” പദ്ധതിയിൽ ഉൾപ്പെടുന്ന പത്തോളം യുവതികൾക്ക് ജി.ഡി.എ കോഴ്സിൽ അഡ്മിഷൻ നൽകിയത് വഴി അവരുടെ കുടുംബങ്ങൾക്ക് ആശ്രയമാകുവാൻ ആസ്റ്റർ മിംസിന് കഴിഞ്ഞു എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി, എ. സുമേഷ് പറഞ്ഞു.
കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 120 യുവതി യുവാക്കൾക്കാണ് നബാർഡിന്റെ സഹകരണത്തോടെ കോഴ്സ് നടത്തുന്നത്. ആറു മാസം ദൈർഘ്യമുള്ള കോഴ്സിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സർട്ടിഫിക്കറ്റ് നൽകും. വിജയകരമായി പൂർത്തിയാക്കുന്നവരിൽ നിന്ന് താൽപര്യമുള്ളവർക്ക് ആസ്റ്റർ മിംസ് ആശുപത്രികളിൽ ജോലിയും ഉറപ്പു വരുത്തുന്നുണ്ട്.
ഇതിനോടകം 16 ബാച്ചുകളിലായി 500 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയ 250ലധികം പേരെ സ്വദേശത്തും വിദേശത്തുമായി ഞങ്ങളുടെ ഹോസ്പിറ്റലികളിൽ ജോലിക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും ആസ്റ്റർ വളണ്ടിയേഴ്സ് മലബാർ ലീഡ് മുഹമ്മദ് ഹസീം പറഞ്ഞു. നബാർഡ് കോഴിക്കോട് ജില്ലാ ഡെവലപ്മെൻറ് മാനേജർ മുഹമ്മദ് റിയാസ്, ആസ്റ്റർ മിംസ് സി.ഒ. ഒ. ലുക്ക്മാൻ പൊൻമാടത്ത്, ഡെപ്യൂട്ടി സി.എം.എസ്. ഡോ നൗഫൽ ബഷീർ, കാർഡിയോളജി വിഭാഗം തലവൻ ഡോ. സൽമാൻ സലാഹുദ്ദിൻ, ചീഫ് നഴ്സിംഗ് ഓഫീസർ ഷീലാമ്മ ജോസഫ്, എച്ച് ആർ മാനേജർ കെ.പി രജീഷ്, നേഴ്സസ് മാനേജർ ദിവ്യ എൻ നായർ തുടങ്ങിയവർ സംസാരിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം