ഡല്‍ഹി: ബിഹാറിലെ ബക്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നലെ രാത്രി 9.35 ഓടെ ആണ് ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചത്.
എഴുപതിലധികം പേർക്ക് പരിക്കേറ്റു. ഡല്‍ഹി ആനന്ദ് വിഹാറിൽ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം