ന്യൂഡൽഹി∙ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം നടത്തുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ തുറന്ന് കേന്ദ്രസർക്കാർ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പലസ്തീനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
‘‘നിലവിലെ സുരക്ഷാ സ്ഥിതിഗതികളുടെ സാഹചര്യത്തിൽ പലസ്തീനിലെ ഇന്ത്യക്കാർക്ക് നേരിട്ട് ബന്ധപ്പെടാൻ ഓഫിസ് പ്രവർത്തിക്കും. ഏത് അടിയന്തര സാഹചര്യത്തിലും 24 മണിക്കൂറും ബന്ധപ്പെടാം’’ – എംബസി അധികൃതർ അറിയിച്ചു.
നിയമനത്തട്ടിപ്പ് പരാതി; നിർണ്ണായക വെളിപ്പെടുത്തലുമായി ബാസിത്ത്
ഹമാസ് ഇസ്രയേലിനെതിരെ ആരംഭിച്ച ആക്രമണത്തെത്തുടർന്ന് കടുത്ത പോരാട്ടമാണ് നടക്കുന്നത്. 3,600 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിനാളുകൾക്കു പരുക്കേറ്റു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം