കൊച്ചി: കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ ഛായാചിത്രം തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ സ്ഥാപിക്കാമെന്ന് കെഎംആര്‍എല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കൊച്ചി രാജകുടുംബം മാധ്യമങ്ങളോട് .
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് രാജര്‍ഷിയുടെ പേര് നല്‍കണമെന്ന് കെഎംആര്‍എല്‍ എം.ഡി. ലോക്നാഥ് ബഹ്റയോട് അഭ്യര്‍ഥിച്ചപ്പോള്‍ ചില സാങ്കതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ രാജര്‍ഷിയുടെ ഛായാചിത്രം സ്റ്റേഷനില്‍ സ്ഥാപിക്കുന്നതിനൊപ്പം സംഭാവനകള്‍ രേഖപ്പെടുത്താമെന്നും ബഹ്റ അറിയിച്ചിരുന്നു. അതേസമയം എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷന് രാജര്‍ഷിയുടെ പേര് നല്‍കണമെന്ന കൊച്ചി നഗരസഭ പ്രമേയം സന്തോഷം നല്‍കുന്നുെവന്നും പുതിയ തീരുമാനങ്ങള്‍ വരുമ്പോള്‍ ഏത് വിഷയത്തിലും അഭിപ്രായവ്യത്യാസം സാധാരണമാണെന്നും രാജ കുടുംബാംഗവും കൊച്ചിന്‍ റോയല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റുമായ രാമഭദ്രന്‍ തമ്പുരാന്‍ പറഞ്ഞു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം