ലോകത്തെ വിവിധ നാടുകളിൽ സഞ്ചരിക്കുമ്പോൾ അന്നാട്ടുകാർ കേരളത്തെ അറിയുന്നത് ഓരോ വിഷയങ്ങളുടെ പേരിൽ ആണ്
ജർമ്മനിയിൽ ആയുർവേദത്തിന്റെ പേരിൽ
പശ്ചിമാഫ്രിക്കയിൽ കശുവണ്ടി ഫാക്ടറികളുടെ പേരിൽ
ഭൂട്ടാനിൽ അധ്യാപകരുടെ പേരിൽ
നോർവേയിൽ മത്സ്യബന്ധനത്തിന് പേരിൽ
സ്വിട്സര്ലാണ്ടിൽ പശുവളർത്തലിന്റെ പേരിൽ
ചൈനയിൽ കളരിപ്പയറ്റിന്റെ പേരിൽ
ജപ്പാനിൽ കൊഞ്ചിന്റെ പേരിൽ
പക്ഷെ ലോകത്ത് ഞാൻ പോയിട്ടുള്ള ഏറെ നാടുകളിൽ അവർ മലയാളികളെ അറിയുന്നത് നമ്മുടെ നേഴ്‌സുമാരുടെ സേവനങ്ങളുടെ പേരിൽ ആണ്
വടക്കേ ഇന്ത്യയിൽ
ഒമാനിൽ
സൗദിയിൽ
സ്വിട്സലർലണ്ടിൽ
ഇംഗ്ലണ്ടിൽ
അമേരിക്കയിൽ
കോവിഡ് കാലത്ത് ഞാൻ ഒരു സർവ്വേ നടത്തിയിരുന്നു. ലോകത്ത് മുപ്പതിലധികം രാജ്യങ്ങളിൽ മലയാളി നേഴ്‌സുമാരുണ്ട്.
മാത്രമല്ല, എല്ലാ നാട്ടിലും മലയാളി നേഴ്‌സുമാരുടെ സേവനങ്ങളെ വലിയ മതിപ്പാണ്. അവർ അത് പലപ്പോഴും പറയാറുണ്ട്. ഞാനും അത് പലവട്ടം ഇവിടെ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇത്തവണ ആസ്‌ട്രേലിയയിൽ പോയപ്പോൾ അവിടുത്തെ നോർത്തേൺ ടെറിട്ടറി എന്ന സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൺ മലയാളി ആരോഗ്യപ്രവർത്തകരെ പറ്റി പറഞ്ഞത് ഒട്ടും അതിശയോക്തിയായി എനിക്ക് തോന്നിയില്ല.
കേരളത്തെ പറ്റി പറയുന്ന കൂട്ടത്തിൽ ആണ് അവർ പറഞ്ഞത്
“Because we know the health workers in Kerala are the best in the world” !
ഒട്ടും അതിശയം തോന്നിയില്ലെങ്കിലും ഏറെ അഭിമാനം തോന്നി എന്ന് പറയാതെ വയ്യ.
കേരളത്തിലെ ആരോഗ്യപ്രവർത്തകർ നമ്മുടെ അഭിമാനമാണ്, കേരളത്തിലും പുറത്തും. അവർക്ക്, പ്രത്യേകിച്ചും നേഴ്സിങ്ങ് മേഖലയിൽ ഉള്ളവർക്ക്, അർഹിക്കുന്ന അംഗീകാരവും ബഹുമാനവും നാം കൊടുക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്.
കേരളവുമായി വിവിധ രംഗങ്ങളിൽ സഹകരണം ശക്തിപ്പെടുത്താൻ ശ്രീമതി നിക്കോൾ മാനിസൺ വരും ദിവസങ്ങളിൽ കേരളത്തിൽ ഉണ്ട്.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം