കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ എം.എസ്സി./എം.ടെക്., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാമുകളും പ്രവേശനയോഗ്യതയും:
• എം.എസ്സി. അഗ്രിക്കൾച്ചർ, എം.എസ്സി. ഹോർട്ടികൾച്ചർ: ബന്ധപ്പെട്ട വിഷയത്തിൽ ബി.എസ്സി. (ഓണേഴ്സ്) ബിരുദം.
• എം.എസ്സി. കമ്യൂണിറ്റി സയൻസ്: സംസ്ഥാന കാർഷിക സർവകലാശാലകൾ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) സ്ഥാപനങ്ങൾ എന്നിവയിലൊന്നിൽനിന്നുമുള്ള ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ/ബന്ധപ്പെട്ട വിഷയത്തിലുള്ള നാലുവർഷ തത്തുല്യ ബിരുദം അല്ലെങ്കിൽ കമ്യൂണിറ്റി സയൻസ്/ഹോം സയൻസ്/ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ്/ക്ലിനിക്കൽ ന്യൂട്രീഷൻ/ഫുഡ് ആൻഡ് ന്യൂട്രീഷൻ/ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ്, ബാച്ചിലർ/ബി.എസ്സി. ബിരുദം/തത്തുല്യ യോഗ്യത.
• എം.എസ്സി. (അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്): സംസ്ഥാന കാർഷിക സർവകലാശാലകൾ, ഐ.സി.എ.ആർ സ്ഥാപനങ്ങൾ എന്നിവ നൽകുന്ന അഗ്രിക്കൾച്ചർ/ഫോറസ്ട്രി/കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് ബി.എസ്സി. ഓണേഴ്സ് ബിരുദം അല്ലെങ്കിൽ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബി.എസ്സി. ബിരുദം.
• എം.എസ്സി. ഫോറസ്ട്രി: ഫോറസ്ട്രി/അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ ബാച്ചിലർ ബിരുദം/ബി.വി.എസ്സി. ആൻഡ് എ.എച്ച്. (വൈൽഡ് ലൈഫ് സയൻസിനുമാത്രം). റേഞ്ചേഴ്സ് കോളേജിൽനിന്നുള്ള ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് ഫോറസ്റ്റ് കോളേജ്/ഇന്ത്യൻ ഫോറസ്റ്റ് കോളേജ് (ദെഹ്റാദൂൺ) – ൽ നിന്നുമുള്ള ഡിപ്ലോമ ഇൻ ഫോറസ്ട്രി എന്നിവയിലൊന്നുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം.
• എം.ടെക്. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്: അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ഫുഡ് ടെക്നോളജി (പ്രോസസിങ് ആൻഡ് ഫുഡ് എൻജിനിയറിങ്ങിനുമാത്രം) ബാച്ചിലർ ബിരുദം.
• പിഎച്ച്.ഡി.: (i) അഗ്രിക്കൾച്ചർ (ii) ഹോർട്ടികൾച്ചർ (iii) ഫോറസ്ട്രി (iv) അഗ്രിക്കൾച്ചറൽ എൻജിനിയറിങ്
• പിഎച്ച്.ഡി. കമ്യൂണിറ്റി സയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷൻ)
വിശദമായ പ്രവേശനയോഗ്യത, കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ, സീറ്റ് ലഭ്യത, പ്രവേശനരീതി തുടങ്ങിയവ www.admissions.kau.in-ൽ ഉള്ള പ്രോസ്പെക്ടസിൽ ലഭിക്കും. അപേക്ഷ ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി ഒക്ടോബർ ഏഴുവരെ നൽകാം.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം