ഇസ്രായേല്‍- ഹമാസ് യുദ്ധ സാഹചര്യം നിക്ഷേപകരെ ആശങ്കയിലായ്ത്തിയതിനാല്‍ തിങ്കളാഴ്ച ഇന്ത്യൻ ഇക്വിറ്റി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
സെൻസെക്സ് 483 പോയിന്റ് ഇടിഞ്ഞ് 65,512.39 ലും നിഫ്റ്റി 141 പോയിന്റ് നഷ്ടത്തില്‍ 19,512.35 ലുമാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച നഷ്ടത്തോടെയാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
19,539.45 ല്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി 0.90 ശതമാനം ഇടിഞ്ഞ് 19,480.50 എന്ന് ഇൻട്രാഡേ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇവിടെ നിന്നാണ് നിഫ്റ്റി നേട്ടത്തിലേക്ക് പോയത്. സെൻസെക്സും നഷ്ടത്തോടെ 65,560.07 ലാണ് വ്യാപാരം ആരംഭിച്ചത്. 65,434.61 ആണ് ഇൻട്രാഡേ താഴ്ന്ന നിലവാരം.
അദാനി പോര്‍ട്ട്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, ബിപിസിഎല്‍, എച്ച്‌ഡിഎഫ്‌സി ലൈഫ്, എംആൻഡ്‌എം എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരികള്‍. എച്ച്‌സിഎല്‍ ടെക്നോളജീസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ടിസിഎസ്, ടാറ്റ കണ്‍സ്യൂമര്‍, ഹിന്ദുസ്ഥാൻ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഓയില്‍ ഇന്ത്യ 5 ശതമാനം നേട്ടമുണ്ടാക്കി. ഒഎൻജിസി 1 ശതമാനം ഉയര്‍ന്നു. അതേസമയം ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികളില്‍ ഇത് നഷ്ടമുണ്ടാക്കി. ഇന്ത്യൻ ഓയില്‍, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ 2 ശതമാനം ഇടിഞ്ഞു.
read also:കാത്തിരിപ്പ് അവസാനിച്ചു! വണ്‍പ്ലസ് 11ആര്‍ 5ജിയുടെ സോളാർ റെഡ് എഡിഷൻ എത്തി
വടക്കൻ ഇസ്രായേലിലുള്ള അദാനിയുടെ ഹൈഫ തുറമുഖത്തെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്ന് അദാനി പോര്‍ട്സ് ഓഹരികള്‍ 5 ശതമാനം ഇടിഞ്ഞു. രണ്ടാം പാദ അപേഡ്റ്റിന് ശേഷം പൊതുമേഖലാ ബാങ്കുകളില്‍ ഇടിവാണ്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇടിഞ്ഞു. 30,000 കോടി രൂപയിലധികം വിപണി മൂല്യം നഷ്ടമായി.
പഴയ കേസില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ഹീറോ മോട്ടോക്രോപ്പ് 3 ശതമാനം ഇടിഞ്ഞു. പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറാനുള്ള സെബിയുടെ അനുമതിക്ക് പിന്നാലെ എംസിഎക്‌സ് സ്റ്റോക്ക് റെക്കോര്‍ഡിലെത്തി. ഇടിവിനിടെയിലും ടിസിഎസ്, ക്യുക്ക് ഹീല്‍ ടെക്നോളീസ്, എംസിഎക്സ്, ഐടിഐ, സിഎസ്ബി ബാങ്ക് എന്നിവ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തി.ഡോളറിനെതിരെ രൂപ 13 പൈസ നേട്ടത്തില്‍ 83.26 നിലവാരത്തില്‍ ക്ലോസ് ചെയ്തു.
കടപ്പാട്: നിധീഷ് പി വി (ഗുഡ് റിട്ടേൺസ്)
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം